നിന്നിടമല്ല, നിക്കേണ്ടിടമാണ് പ്രധാനം

mathethara-2

വധഭീഷണിഉയര്‍ത്തിയും മത വിദ്വേഷം പ്രചരിപ്പിച്ചും വെല്ലുവിളികള്‍ നടത്തിയിട്ടും ഫഹദ് എന്ന കൊച്ചുകുട്ടിയെ വെട്ടിക്കൊന്ന ‘മാനസിക രോഗി’ ശശികലയാല്‍ ഉണര്‍ത്തപ്പെട്ടതാണെന്ന തെളിവുണ്ടായിട്ടും പീഡനകേന്ദ്രങ്ങളെകുറിച്ച് വിവരം കിട്ടിയിട്ടും അറസ്റ്റുകളൊന്നും നടത്താതെ എം എം അക്ബറിനെ അറസ്റ്റ് ചെയ്ത് അങ്ങേയറ്റം മത പ്രീണനം നടത്തിക്കൊടുത്തിട്ടും പ്രകാശ് കാരാട്ട് നിരന്തരം തന്റെ ബിജെപി അനുകൂല നിലപാട് വ്യക്തമാക്കിയിട്ടും കേരളത്തിനകത്തും പുറത്തു മുളള ബി. ജെ. പി, ആര്‍. എസ്. എസ് പ്രവര്‍ത്തകരില്‍ നിന്ന് മുഖ്യമന്ത്രിക്ക് വധഭീഷണി ഉയരുന്നതും ഉടനെ തന്നെ മാനസികരോഗിയാക്കപ്പെടുന്നതും, ഭീഷണിയാണോ മാനസിക രോഗനിര്‍ണ്ണയമാണോ ആദ്യം നടന്നിട്ടുണ്ടാവുക എന്ന ചിന്ത ഉയര്‍ത്തുന്നതിന് പുറമെ, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാനസികരോഗ നിര്‍ണ്ണയ ആശുപത്രികള്‍ ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു.

കേരളത്തിലെ ഹൈന്ദവ ഫാഷിസത്തിന് നോട്ടം കൊണ്ടുപോലും ശല്യമല്ലാത്ത പിണറായി എങ്ങിനെയാണ് ആര്‍ എസ് എസിന്റെ ശത്രുവാകുന്നത് ? ബി ജെ പിക്കെതിരെ സഖ്യമുണ്ടാക്കാന്‍
തയ്യാറാകാതിരുന്നിട്ടുപോലും ?

ആദ്യമൊക്ക ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് അല്ലാത്ത ഒരു മുന്നണി മത്സരരംഗത്ത് വന്നാല്‍ മതേതര ചേരിയെ ദുര്‍ലബലമാക്കുമെന്ന ന്യായം പറഞ്ഞ് ന്യുന പക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ്സിന് തന്നെ ചാര്‍ത്താറായിരുന്നു പതിവ്. എന്നാല്‍ അഴിമതി നിര്‍മ്മാര്‍ജ്ജനമെന്ന ചിന്ത ഉയര്‍ത്തുകയും മാതൃകാ ഭരണം നടത്തുകയും ചെയ്യുന്ന ഡെല്‍ഹി ആം ആദ്മി പാര്‍ട്ടിയോട് സഹകരിക്കാതെ കോണ്‍ഗ്രസ് ഉള്‍പ്പെടെ, ഏത് മുന്നണി മത്സര രംഗത്തു വന്നാലും അവരായിരിക്കും മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതും.

ആം ആദ്മി പാര്‍ട്ടി കമ്യുണിസത്തില്‍ വിലയം ചെയ്യുമെന്ന് നിരീക്ഷിച്ചിരുന്നവരുടെയും പ്രശാന്ത് ഭൂഷണ്‍ വഴി വി. എസ്സിലൂടെ ആദ്മി പാര്‍ട്ടിയെ കമ്യുണിസത്തിലേക്ക് മിക്സ് ചെയ്യാമെന്ന് അതി മോഹിച്ചിരുന്നവരുടെയും നിരാശ ബോധത്തില്‍ നിന്നുണ്ടായ ദേശീയ പൊളിറ്റിക്കല്‍ സ്‌ട്രാറ്റജിയാ യിരിക്കാം, മോഡിയുടെയും ആര്‍. എസ്. എസ്സിന്റെയും പ്രഥമ എതിരാളി കെജരിവാള്‍ അല്ല, പിണറായി വിജയനാണ് എന്ന കണ്ടെത്തല്‍ !

കണ്‍ മുന്‍പില്‍ കാണുന്ന തെറ്റിനെ ക്രിയാത്മകമായോ വാക്കുകൊണ്ട് പോലുമോ നേരിടാന്‍ കഴിയില്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും (വോട്ടു കൊണ്ട് ) പ്രതികരിക്കുക എന്നത് ബുദ്ധിയുള്ള മനുഷ്യന്റെ അനിവാര്യമായ കടമയാണ്.

ഇ വി എമ്മിലൂടെ ആ അവകാശം പോലും നിരാകരിക്കപ്പെടുമ്പോള്‍, ബാലറ്റ് പേപ്പര്‍ വോട്ടിങ് രീതിക്ക് വേണ്ടി എന്തുകൊണ്ട് നേതൃത്വം തയ്യാറാകുന്നില്ല എന്ന് വാര്‍ഡ് തലം തൊട്ട് തങ്ങളുടെ നേതാക്കളോട് ചോദിക്കാനും ചോദ്യം ദേശീയതലം വരെ എത്തിക്കാനും കോണ്‍ഗ്രസ്സിലെയും സിപിഐ എമ്മിലെയും എത്ര പ്രവര്‍ത്തകര്‍ തയ്യാറാകും ? അത്തരം നിരന്തര ചോദ്യ ശരങ്ങള്‍ക്ക് ശേഷവും നേതൃത്വം സംഘടിത സമരത്തിന് തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ അഴിമതിയുടെയുടെയോ കൊലക്കുറ്റ ത്തിന്റെയൊ ഒക്കെ പേരില്‍ BJP സര്‍ക്കാരിന് അടിമപ്പെട്ടു കഴിയുകയാണെന്നും അതുകൊണ്ടുതന്നെ അവരൊക്കെ ഇനിയും അധികാരത്തില്‍ വന്നാലും ഇന്ന് കേരളത്തില്‍ കാണുന്ന തരത്തിലുള്ള ഭരണമായിരിക്കും നടക്കുകയെന്ന് ദീര്‍ഘ വീക്ഷണത്തോടെ പുനര്‍വിചിന്തനം നടത്തി, ഇനിയെങ്കിലും നില്‍ക്കേണ്ടിടത്ത് നില്‍ക്കാന്‍, രാഷ്ട്രീയരും അരാഷ്ട്രീയരുമായ എത്ര ആളുകള്‍ തയ്യാറാകും ?

നമ്മള്‍ ഒരു വോട്ട് ചെയ്യുമ്പോള്‍ ( പഞ്ചായത്ത് തലത്തില്‍ പോലും ) അത്‌ പ്രസ്തുത സ്ഥാനാര്‍ ത്ഥിക്ക് വേണ്ടിയല്ല രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയാണ് എന്നും ജയിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ നയങ്ങള്‍ പോലുമായിരിക്കില്ല നടപ്പിലാക്കപ്പെടുകയെന്നും ആധികാരികമായി എല്ലാ പാര്‍ട്ടികളും ഐക്യമുന്നണികളാണ് എന്നും മനസ്സിലാക്കാന്‍ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ അല്ലെങ്കില്‍ അഴിമതി ക്കേസില്‍ ഏതെങ്കിലും നേതാക്കള്‍ കൊല്ലപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നത് വിശകലന വിധേയമാക്കിയാല്‍ മതി. ഓരോ പാര്‍ട്ടിയും ഭരിക്കുമ്പോള്‍ ഒരു മന്ത്രിയെന്ന നിലയില്‍ വ്യക്തിയുടെ നിലപാടുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് അറിയാതെയായിരുന്നു ജമാ അത്തെ ഇസ്‌ലാമിക്കാര്‍ മൂല്യാധിഷ്ഠിത വോട്ടിന് ആഹ്വാനം ചെയ്തിരുന്നത്.

മന്ത്രിയോ എംപിയോ എം എല്‍ എയോ ആകുന്നതോടെ ആ വ്യക്തിയും ആദര്‍ശവും നിലപാടുകളും പാര്‍ട്ടിയുടെതായി മാറും എന്നത്കൊണ്ടാണ് കെ. ടി, ജലീലിന്, വെങ്കയ്യ നായിഡുവിനെ മതേതരനാക്കേണ്ടി വന്നതും ഗെയില്‍ വാതകമൊഴുക്കാന്‍ പള്ളിക്കമ്മറ്റിക്ക് മുകളിലൂടെ വിമാനം
പറത്തേണ്ടിയും ഹാദിയയെ ഉപദേശിക്കേണ്ടിയും കേരള യാത്രാവേളയില്‍
വെച്ച് പോലും ഒറ്റയ്ക്ക് നമസ്കരിക്കേണ്ടിയും വന്നതും ഇനി പലതും വരാനിരിക്കുന്നതും.

വര്‍ഗീയത, കൊല, അഴിമതികളില്‍ അഭിരമിക്കുന്ന ബി ജെ പിക്കും ശക്തമായ നേതൃത്വമില്ലാത്ത കോണ്‍ഗ്രസിനും നയവും വിനയവും നഷ്ടപ്പെട്ട സിപി ഐ എമ്മിനും ഇന്ത്യയെ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് മാത്രമല്ല, ഈ മൂന്ന് പാര്‍ട്ടികളെയും തമസ്കരിച്ചുകൊണ്ട് രൂപപ്പെട്ടുവരുന്ന
ഒരു വിശാല സഖ്യത്തിന് മാത്രമേ ജനാധിപത്യ ഇന്ത്യയെ തിരിച്ചു പിടിക്കാം കഴിയൂ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here