നാദത്തിൻ മഴയായി നീ പെയ്‌തു
നാലമ്പലത്തിൻ അകത്തളത്തിൽ
നക്ഷത്രജ്വാലയിൽ നോക്കി നിന്നെ
നാണിച്ചു പോയെൻ നയനം
നോവിച്ചീടുവാനാക്ഷരമറിയാത്ത പാലികേ
നിധിയാണു നീ എന്നരികിൽ
നിത്യമായുദിക്കുന്ന നിത്യസൗഭാഗ്യമേ
നന്ദിധേ നിന്നെ ഞാനാരാധിച്ചീടുന്നു
നവരമായി കാണുന്ന കാർത്തികേ നീയെന്റെ
നാവിന്റെ സ്തുതിയായി മാറിടുന്നു
നിമ്മിയായി തിളങ്ങുന്ന നിരതേജസ്സേ
നാമെന്നു കാണും – ഒരു
നവരത്നമായി.