ചെറിയ പ്രായത്തുനുള്ളിൽ നിരവധി പെയിന്റിങ് എക്‌സിബിഷനുകൾ നടത്തിയ നില എന്ന കുഞ്ഞു കലാകാരിക്ക് അവസരം നിഷേധിച്ചു ലളിത കല അക്കാദമി.കുട്ടി ചെറുതായതിനാൽ വരാന്ത തരാം എന്ന അഭിപ്രായം ആയിരുന്നു ഉദ്യോഗസ്ഥർക്കെന്നു നിലയുടെ മാതാപിതാക്കൾ ആരോപിച്ചു.
ആർട്ട് ഗ്യാലറി മുതിർന്നവർക്ക് മാത്രമാണെന്നും മുൻപ് അതേ ഇടത്തിൽ പ്രദർശനം നടത്തിയ ആൾക്ക് അവസരം നിഷേധിക്കുന്നത് ക്രൂരതയാണെന്നും നിളയുടെ മാതാപിതാക്കൾ പറയുന്നു.
എന്തായാലും ചെറിയ പ്രായത്തിൽ തന്നെ ഗൗരവമേറിയ വിഷയങ്ങൾ കൈകര്യം ചെയ്യുന്ന നിളയുടെ ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിൽ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.