നിശാഗന്ധികൾ

 

പിച്ചിയും മുല്ലയും ബ്രഹ്മകമലവും പുക്കുന്നതാർക്കു വേണ്ടി, മണ്ണിൻ മനസ്സിൽ..

ലോകം ത്യജിച്ചു അംബരഗോപുരങ്ങളിൽ വസിക്കും ആത്‌മാക്കൾക്കു വേണ്ടിയോ..
അതോ.. ഗതി കിട്ടാതലയും പ്രേതാത്‌മാക്കൾക്കു വേണ്ടിയോ…

സ്വപ്നനൈരാശ്യങ്ങൾ തൻ ഭാണ്ഡവും പേറി ഈ ഭൂവിൽ ഇനിയൊരു ജന്മം കേഴും ശുദ്ധാത്‌മാക്കൾക്കു വേണ്ടിയാ…

ഇനിയതുമല്ല.. പ്രണയപരവശരായി പുണർന്നു കിടക്കും കമിതാക്കളെ ഉന്മത്തരാക്കാനോ…

ദേവലോകം വാഴും ദേവീദേവന്മാർക്കു വേണ്ടിയോ, അല്ലിത്.. ഇനി.. ശാപമോക്ഷം പേറും ദേവദാസികൾക്കു വേണ്ടിയോ…

വിരിയാനിരിക്കും പൂമൊട്ടുകളെ പുണരാൻ വെമ്പുന്ന പൂമ്പാറ്റകളെ ഉണർത്താനോ..

അതുമല്ലയിനി… തങ്ങളെ പ്രേമിച്ച ദശകോടി താരകങ്ങളെ കണ്ടിട്ടോ…
അതോ… തങ്ങൾതൻ പ്രേമപാത്രമായ പൂർണ്ണചന്ദ്രനെ കിനാവു കണ്ടിട്ടോ..

വെണ്ണിലാവിൽ പ്രശോഭിക്കും നിശാഗന്ധികളെ….നിങ്ങൾ പൂക്കുന്നതാർക്കു വേണ്ടി….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here