യാമിനി

 

 

ഇരുളിൻ കമ്പളം പൊതിയുന്നു
ഇടിമിന്നൽ പായുന്നു, രാത്രി മഴ തേങ്ങുന്നു

തോൾ ഭാരമനങ്ങുന്നുവോ?
തോണിയിൽ പൊതിക്കെട്ടിറക്കുന്നു

തോണി തുഴയേറ്റു വാങ്ങുന്നു
കാറ്റു തിമിർക്കുന്നു, അയാളുലയുന്നു

മഴച്ചീളുകൾ കുത്തിനോവിക്കുന്നു
മനം പിടയുന്നു, യാത്ര പകുതിയോടടുക്കുന്നു

പൊതിക്കെട്ടനങ്ങുന്നുവോ ?
ശിലയെ പുണർന്ന അവളനങ്ങുന്നുവോ ?

തുഴ തെറ്റുന്നു , നില വിണ്ടുതിമിരുന്നു
ഇനിയൊരു മരണമില്ലാതെയവൾ

മറ്റൊരു ജന്മമില്ലാതെയയാൾ
നദിയുടെ യാമങ്ങളിലേക്ക് യാത്രയാവുന്നു

ആഴങ്ങളിലേക്ക് ഒരുമിച്ചു കാൽവെയ്പ്പ്
കൈകളവളെ വൃഥാവിൽ തിരയുന്നു

ഭ്രാന്തിയായലറി പുഴയോളങ്ങൾ
നിരാന്ദരനായി കയങ്ങളെത്തേടി അയാൾ

അന്തമറ്റ അഗാധതയിലേക്ക് ക്ഷണവേഗം
പാഞ്ഞു പതിച്ച അംഗുലി ഉയിരെടുക്കുന്നു

അടക്കിയ ജീവൻ തപ്തയായുണരുന്നു
ഓർമയെ പുൽകി അവളയാളെ തിരയുന്നു

സ്‌മൃതിമഴയിൽ തടിനിയെ തലോടി
താഴേക്കു പിന്നേയും പതിച്ചയാൾ

നദിയുടെ മടിത്തട്ടിൽ തൂവലായി
തെന്നിയൊഴുകി കറുത്ത കിനാവുകൾ

തിരഞ്ഞു തളർന്ന് അവളുടെ ചേതന
അവസാന നിശ്വാസം കാതിലണയ്ക്കുന്നു

പരിരംഭണങ്ങളിൽ മയങ്ങി മഴയുടെ
തേങ്ങലിൽ ചാരി അതിരറ്റ തമസ്സ്

ക്ഷോഭിച്ചലറി മൗനമായി മാറി
മതിയിൽ മതിച്ചു വയസ്വിനി…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here