പാളയം നന്ദാവനത്തെ വരദയിൽ കഴിഞ്ഞ ദിവസം നടന്നത് ഒത്തുചേരലിന്റെ ഉത്സവമായിരുന്നു. 84-ന്റെ നിറവിൽ രാത്രിമഴയായി സുഗതകുമാരി ഇപ്പോഴും നമുക്കിടയിൽ ജീവിച്ചിരിക്കുന്നു എന്നതിന്റെ ആഘോഷം. പിറന്നാളിനോടനുബന്ധിച്ച് വിവിധ ജാതി മത വിഭാഗങ്ങളുടെ നേതാക്കൾ കവിയിത്രിയെ പാളയം നന്ദാവനത്തെ വരദയിൽ സന്ദർശിച്ചു. ചിന്മയ സ്കൂളിൽ നിന്നും കാണാനെത്തിയ വിദ്യാർത്ഥികൾക്ക് കവിത പാടിക്കൊടുത്തു അവർ വീണ്ടും കുട്ടിയായി. ‘കവിതയാണെന്റെ പ്രാണൻ. സ്നേഹമാണതിന്റെ അടിസ്ഥാനം. ജീവിതത്തിൽ ഒത്തിരി സ്നേഹം കിട്ടി. തിരിച്ചുകൊടുക്കാനും അതേയുള്ളൂ. എല്ലാവർക്കും നന്ദി’ എന്നാണ് ആശംസകളോട് സുഗതകുമാരി പ്രതികരിച്ചത്
Home പുഴ മാഗസിന്