നിദ്രാമോഷണം- ത്രില്ലർ നോവൽ

 

bhavana

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ശാസ്ത്ര പംക്തിയിലൂടെ മലയാളി വായനക്കാർക്ക് പ്രിയങ്കരനായ ജീവൻ ജോബ് തോമസിന്റെ ആദ്യ നോവലാണ് നിദ്രാ മോഷണം. സങ്കീർണമായ ശാസ്ത്ര വിഷയങ്ങളെപ്പോലും സാധാരണക്കർക്ക് പോലും മനസിലാവുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള ജീവന്റെ കഴിവ് നമ്മൾ മുൻപും കണ്ടിട്ടുണ്ട്

ഒരു ഫാന്റസി ത്രില്ലർ നോവലാണ് നിദ്രാ മോഷണം. സേതുനാഥ് എന്ന ഡോക്ടറാണ് നോവലിലെ കേന്ദ്ര കഥാപാത്രം. ആശുപത്രി ജീവിതത്തിനിടയിലും അയാൾ നേരിടുന്ന അപര ജീവിതത്തിന്റെ കഥയും നോവൽ പറയുന്നു.

1746’ല്‍ തിരുവിതാംകൂര്‍ സൈന്യത്തിന്റെ കായംകുളം യുദ്ധവും
നോവലിന് പശ്ചത്തലമാകുന്നുണ്ട്. അക്രമണത്തിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അതിവിശിഷ്ടമായ സിദ്ധികള്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന ഒരു ശ്രീചക്രം തേടിയായിരുന്നു. തലമുറകളായി കൈമാറി വന്ന ശ്രീചക്രം. അതിന് അതിവിശിഷ്ഠമായ രീതിയില്‍ ലൈംഗികഛോദനകളെ ഉത്തേജിപ്പിക്കാനും മരണത്തപ്പോലും തടഞ്ഞുനിര്‍ത്താനുമുള്ള കഴിവുണ്ടെന്നും വിശ്വസിച്ചിരുന്നു. എന്നാല്‍ ആക്രമണകാലത്ത് കായംകുളം രാജാവ് ശ്രീചക്രമടക്കമുള്ള സ്വത്തുക്കള്‍ കായംകുളം കായലില്‍ താഴ്ത്തുന്നു. ചരിത്രകാരന്‍മാരില്‍ നിന്നും ഇതേക്കുറിഞ്ഞ അന്താരാഷ്ട്ര പുരാവസ്തു മാഫിയ ഇത് കടത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഇതിലേക്ക് ചിദംബരത്തെക്കൂടി ഉള്‍പ്പെടുത്തുന്നതോടെ നോവല്‍ സങ്കീര്‍ണ്ണമാകുന്നു.

ചരിത്രവും , സമകാലിക യാഥാർഥ്യങ്ങളും എല്ലാം നോവലിൽ പല രീതിയിൽ കടന്നു വരുന്നു. ഒരു മലയാള നോവലിലെ വൈവിധ്യവും ഈ നോവൽ വിളിച്ചുപറയുന്നുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here