ബ്രസീലിയന്‍ താരം നെയ്മര്‍ വീണ്ടും ബാഴ്‌സയിലേക്ക് തിരിച്ചെത്തുന്നുവെന്നുള്ള വാര്‍ത്ത സജീവമായികൊണ്ടിരിക്കുന്ന സമയമാണ്. ബാഴ്‌സ നെയ്മറിന് വേണ്ടി ഔദ്യോഗികമായി പിഎസ്ജിയെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോഴിതാ മെസിയെ കുറിച്ച് പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് നെയ്മര്‍.
ലോകത്തെ ഏറ്റവും മികച്ച താരമാരെന്ന ചോദ്യത്തിന് നെയ്മര്‍ ഉത്തരം നല്‍കിയത് അര്‍ജന്റൈന്‍ താരത്തിന്റെ പേരാണ്. താരം തുടര്‍ന്നു… ”ഞാന്‍ കണ്ട ഫുട്‌ബോള്‍ താരങ്ങളില്‍ മെസിയോളം മികച്ച ഒരാളുമില്ല. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറാണ് അദ്ദേഹം.
അദ്ദേഹത്തോടൊപ്പം കളിക്കാന്‍ കഴിഞ്ഞത് തന്നെ അഭിമാനമായി കരുതുന്നു.”
ഇതിലെല്ലാമുപരി മെസി എന്റെ അടുത്ത സുഹൃത്തുകളില്‍ ഒരാളാണെന്നും നെയ്മര്‍ വ്യക്താക്കി. ഇതിനിടെ ബാഴ്‌സോലണ നെയ്മറിന് വേണ്ടി ഔദ്യോഗിമായി പിഎസ്ജിയെ സമീപിച്ചു. 90 മില്യണ്‍ പൗണ്ടിന് പുറമെ രണ്ട് താരങ്ങളേയും നല്‍കാമെന്നാണ് ബാഴ്‌സ മുന്നോട്ട് വച്ചിരിക്കുന്ന ഓഫര്‍. ഫിലിപ്പെ കുടിഞ്ഞോ, ഓസ്മാന്‍ ഡെംബേല, ഇവാന്‍ റാകിടിച്ച്, മാല്‍ക്കോം, നെല്‍സണ്‍ സെമെഡോ എന്നിവരില്‍ നിന്ന് പിഎസ്ജിക്ക് രണ്ട് പേരെ തെരഞ്ഞെടുക്കാം.
Click this button or press Ctrl+G to toggle between Malayalam and English