ഒരു കമ്മ്യൂണിസ്‌റ്റ് ജീർണ്ണിച്ചാൽ എത്രത്തോളമാകാം എന്നതിന്റെ തെളിവാണ് വി.വിശ്വനാഥമോനോനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സോണിയാഗാന്ധിക്ക് സി.പി.എം സിന്ദാബാദ് വിളിക്കുന്നുവെന്ന് പറഞ്ഞ് സ്ഥാനാർത്ഥിയായ മേനോൻ ബി.ജെ.പി.ക്കും ജാതിമതവർഗ്ഗീയ ശക്തികൾക്കും സിന്ദാബാദ് വിളിക്കുകയാണ്. ഇത് തിരിച്ചറിയാനുളള ശേഷി എറണാകുളത്തെ ജനങ്ങൾക്കുണ്ട്. അതുകൊണ്ട് എൽ.ഡി.എഫ് എറണാകുളത്ത് ഉജ്ജ്വലവിജയം നേടും. എറണാകുളം ദേശാഭിമാനിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു പിണറായി.
മറുപുറംഃ – ജനിച്ചാൽ ഒരിക്കൽ ജീർണ്ണിച്ച് മണ്ണിലലിയണമെന്നത് ഒരു പ്രപഞ്ച സത്യമാണ് സഖാവേ… സംശയമുണ്ടെങ്കിൽ എം.എൻ.വിജയൻമാഷിനോട് ചോദിച്ചാൽ മതി… പിന്നെ വിശ്വനാഥമേനോൻ അവസാനകാലത്താണ് ജീർണ്ണിച്ചവശനായത്… കേരളത്തിലെ പല നഗരസഭകളിലും പഞ്ചായത്തുകളിലും പ്രായമാകാതെ ജീർണ്ണിച്ച് ബി.ജെ.പി, മുസ്ലീംലീഗ് തുടങ്ങിയ സി.പി.എമ്മിന് ‘വേണ്ടപ്പെട്ട’ കക്ഷികളോട് ചേർന്ന് എത്രമാത്രം കോൺഗ്രസ് ഭരണമാണ് തകർത്തത്… ഇങ്ങനെ ജീർണ്ണിക്കട്ടേ സഖാവേ… ഒന്നു ചീഞ്ഞാലല്ലേ മറ്റൊന്നിനു വളമാകൂ… സഖാവും ഇടയ്‌ക്ക് സ്വയം മണത്തു നോക്കുന്നതും നന്നായിരിക്കും. എപ്പോഴാണ് ജീർണ്ണിക്കുക എന്നു പറയാൻ കഴിയില്ലല്ലോ….
Generated from archived content: set4_news1.html
Click this button or press Ctrl+G to toggle between Malayalam and English