കരുണാകരൻ ജയിച്ചു; ആന്റണി തോറ്റു

അനിശ്ചിതാവസ്ഥ നിറഞ്ഞുനിന്ന എറണാകുളം ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി സെബാസ്‌റ്റ്യൻ പോളിന്‌ അട്ടിമറി വിജയം. മാറാട്‌ പ്രശ്‌നത്തിൽ യു.ഡി.എഫിന്‌ മുസ്ലീം സമുദായത്തിൽ പ്രതിഛായ നഷ്‌ടപ്പെട്ടതും ഗ്രൂപ്പു പോരുമാണ്‌ എം.ഒ.ജോണിന്റെ പരാജയത്തിൽ കലാശിച്ചതെന്ന്‌ വിലയിരുത്തപ്പെടുന്നു. കരുണാകരന്റെ നേതൃത്വത്തിലുളള ഐ ഗ്രൂപ്പ്‌ ഇതോടെ കോൺഗ്രസിൽ വീണ്ടും ശക്തമാകുകയാണ്‌. ഈ തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്വം ആന്റണിക്കാണെന്ന്‌ കരുണാകരൻ വ്യക്തമാക്കി. തന്നെ ഒഴിവാക്കി കേരളത്തിൽ കോൺഗ്രസ്സിന്‌ നിലനില്പില്ലെന്ന്‌ ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും കരുണാകരൻ പറഞ്ഞു. കോൺഗ്രസ്സിൽ ഒരു നേതൃമാറ്റത്തിനുളള സാധ്യതയും തളളിക്കളയാനാവില്ലെന്ന്‌ ചില സൂചനകൾ വ്യക്തമാക്കുന്നുണ്ട്‌.

മറുപുറംഃ- ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടുവാൻ പറ്റില്ലെന്ന്‌ ആന്റണി ഇപ്പോഴെങ്കിലും മനസ്സിലാക്കുമോ ആവോ…? ഇതാള്‌ വേറെയാ… പൂഴിക്കടകനടക്കം അടവു പതിനെട്ടും പഠിച്ച്‌ പാസ്സായി വേണമെങ്കിൽ നാടനടി വരെ നടത്തുന്ന കരുണാകരനോടാണോ കളി…. ആന്റണിയും ഹൈക്കമാന്റും കൂടി ഈരിഴതോർത്ത്‌ വച്ച്‌ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പരൽമീനെ പിടിച്ചു കളിച്ചിട്ടുണ്ടാകും…. പക്ഷെ അതിൽ കൊമ്പൻസ്രാവിനെ കുടുക്കാമെന്നത്‌ വെറും വ്യാമോഹമാണ്‌ ദിനേശാ…. സവാരി.. ഗിരി….ഗിരി… രാജിവച്ചു തന്നാൽ ഉപകാരം. ഇനി പണി വേറെ നടത്തേണ്ടല്ലോ….

Generated from archived content: sept30_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here