മാറാട് വർഗ്ഗീയ പ്രശ്‌നത്തിലെ മുഖ്യവില്ലൻ മുഖ്യമന്ത്രി ഇ.കെ.ആന്റണി ആണെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിളള ആരോപിച്ചു. ആക്രമണത്തിന് ഇരയായവർക്ക് നൽകുവാൻ പണമില്ലെന്ന് പറയുന്ന സർക്കാർ മാറാട് പ്രശ്‌നം ന്യായീകരിക്കാൻ രണ്ടര കോടിയുടെ പത്രപരസ്യങ്ങളാണ് നൽകിയത്. കേരളം കണ്ട ഏറ്റവും തന്ത്രശാലിയായ രാഷ്‌ട്രീയക്കാരനാണ് ആന്റണി. മാറാടിന്റെ കണ്ണുനീർ വിറ്റ് കാശാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ശ്രീധരൻപിളള ആരോപിച്ചു.
മറുപുറംഃ- പിളളച്ചേട്ടാ… പാലു തന്ന കൈയ്‌ക്ക് തന്നെ കൊത്തണം കേട്ടോ…. എങ്കിലും ആന്റണിയെ വില്ലനെന്ന് വിളിക്കാൻ തോന്നിയല്ലോ?…. ഇച്ചിരി ക്രൂരമായിപ്പോയി…. നിങ്ങളുടെ തലമൂത്ത മോഡിസാർ തൃശ്ശൂലം വിതരണം ചെയ്യാൻ കേരളത്തിൽ വന്നപ്പോൾ ആന്റണി എടങ്ങേറു കാട്ടിയില്ലല്ലോ? അതുപോട്ടെ ഒരു നാട്ടിലും അടുപ്പിക്കാത്ത തൊഗാഡിയ വന്നപ്പോൾ ചിരിച്ചുകൊണ്ടല്ലേ സ്വീകരിച്ചത്…. എന്നിട്ടും ആന്റണി വില്ലൻ… ദൈവംപോലും ക്ഷമിക്കൂല്ല ശ്രീധരൻപിളേള.
Generated from archived content: sept29_news1.html