എറണാകുളം ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി പി.പി. മുകുന്ദൻ പറഞ്ഞു. പ്രചരണത്തിന്റെ തുടക്കത്തിൽ വിശ്വനാഥമേനോൻ നടത്തിയ ചില പ്രസ്താവനകളാണ് ഇതിന് കാരണം. എന്നാൽ ഇത് തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. എന്നാൽ എത്ര വോട്ടുകിട്ടുമെന്ന് പറയാനാവില്ല. മുകുന്ദൻ പറഞ്ഞു.
മറുപുറംഃ- കുറുക്കന്റെ പാച്ചിൽ മാളത്തിലേയ്‌ക്ക് തന്നെ…. കാര്യം പിടികിട്ടി ഇഷ്ടാ… ‘മുകുന്ദേട്ടാ-സുമിത്ര വിളിക്കുന്നു’ എന്ന പഴയ സിനിമാപടം പോലെ അവസാനമൊരു വിളി യു.ഡി.എഫിൽ നിന്നും ഉണ്ടായി എന്നത് സത്യം തന്നെ… അല്ലേ? തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് ഡൽഹിയിലെ ചില യമകണ്ടന്മാര് എറണാകുളത്ത് കുറ്റിയടിച്ച് കറങ്ങുന്നുണ്ടായിരുന്നല്ലോ… വിശ്വനാഥമേനോൻ ജയിച്ചാലെന്ത്… തോറ്റാലെന്ത്. ഇ.കെ.ആന്റണിയെ കണ്ട് പഠിക്ക് മറ്റു മുഖ്യമന്ത്രിമാരെ എന്ന് ആശംസിക്കുന്ന സംഘപരിവാർ സിംഹങ്ങൾ തലയ്‌ക്കുമുകളിൽ വിലസുമ്പോൾ ഒരു ‘കൈ’ സഹായം ബി.ജെ.പി നല്‌കാതിരിക്കുന്നതെങ്ങിനെ? മുകുന്ദേട്ടാ എങ്ങിനെയായാലും വോട്ടു കുറയും അല്ലേ…? സാരമില്ല… ജനങ്ങള് അത്ര മണ്ടന്മാരെന്ന് വിചാരിക്കാതിരുന്നാൽ നന്നായി.
Generated from archived content: sept27_news1.html