പൂന്തുറ സിറാജ്‌ കെ.വി.തോമസുമായി ഏറ്റുമുട്ടി

തെരഞ്ഞെടുപ്പ്‌ ബൂത്തിൽ പ്രവേശിക്കാൻ പോലീസ്‌ വിലക്ക്‌ ഏർപ്പെടുത്തിയിരുന്ന മാധ്യമപ്രവർത്തകരെ മന്ത്രി കെ.വി.തോമസ്‌ വോട്ടുചെയ്യാനെത്തിയത്‌ ചിത്രീകരിക്കാൻ അനുവദിച്ചതിനെതിരെ പൂന്തുറ സിറാജ്‌ കെ.വി.തോമസിനോട്‌ തട്ടിക്കയറി. പ്രശ്‌നം ഇരുവരും തമ്മിലുളള രൂക്ഷമായ വാക്കേറ്റത്തിൽ കലാശിച്ചു. എറണാകുളം ഉപതെരഞ്ഞെടുപ്പിലെ പി.ഡി.പി സ്ഥാനാർത്ഥിയാണ്‌ പൂന്തുറ സിറാജ്‌. എറണാകുളം തോപ്പുംപടി ഔവ്വർ ലേഡീസ്‌ കോൺവെന്റ്‌ സ്‌കൂളിലെ ബൂത്തിന്‌ മുന്നിലായിരുന്നു സംഭവം.

മറുപുറംഃ- പ്രിയ സിറാജേ, നിങ്ങൾ ഇത്‌ ആരോടാണ്‌ കളിക്കുന്നത്‌. വെറുതെ തടി വെടക്കാക്കല്ലേ…. തോമസൊന്ന്‌ വിരൽ ഞൊടിച്ചാൽ മതി ഏരിയൽ ഷാറോണും ഇസ്രയേൽ സേനയും ആ നിമിഷം കൊച്ചിയിൽ കപ്പലിറങ്ങും. മാലപ്പടക്കത്തിന്‌ തീകൊടുക്കും പോലെയായിരിക്കും വെടി. പൂന്തുറയും നാളെയിലെ മാണിക്യവും വെറും ചാരക്കേസ്‌ പോലെയാവും…. ബാക്കിയൊന്നും കാണില്ല…. തരത്തിൽ പോയി കളിക്കുകയാവും ഉചിതം. മുരളീധരനും പത്‌മജയുമൊക്കെ ഇനി ഫ്രീ ആയിരിക്കും.

Generated from archived content: sept24_news2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here