ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നാലാം ലോകത്തിന്‌ ശ്രമിക്കുന്നുഃ ബാലാനന്ദൻ

വൻ വ്യവസായങ്ങൾ വേണ്ടെന്ന ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ വാദം ഒരു നാലാം ലോകം സൃഷ്‌ടിക്കാനുളള ശ്രമമാണെന്ന്‌ സി.ഐ.ടി.യു. പ്രസിഡന്റ്‌ ഇ.ബാലാനന്ദൻ വിമർശിച്ചു. ചെറിയ വ്യവസായങ്ങൾ മതിയെന്ന പരിഷത്ത്‌ നിലപാട്‌ നാട്ടുകാരെ കബളിപ്പിക്കലാണ്‌. കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനവും തൊഴിലാളി സംഘടനകളും അധികപ്പറ്റാണെന്ന പരിഷത്ത്‌ നേതാവ്‌ എം.പി.പരമേശ്വരന്റെ പ്രചരണത്തേയും ബാലാനന്ദൻ രൂക്ഷമായി വിമർശിച്ചു.

മറുപുറംഃ- “ഒന്നായ നിന്നെയിഹ രണ്ടെന്ന്‌ കണ്ടളവിൽ….” എന്തിര്‌ പറ്റി സാറന്മാരെ… ഇങ്ങിനെയായിരുന്നില്ലല്ലോ ചുവന്ന മുണ്ടും ജുബ്ബയും തോൾസഞ്ചിയുമൊക്കെയായി നടന്ന കൊച്ചുപിളളാരെ തൊട്ട്‌ കമ്മ്യൂണിസത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച കൂട്ടരായിരുന്നല്ലോ പരിഷത്തന്മാർ…. എന്തേ ഇപ്പോ ഒന്ന്‌ തെക്കോട്ടും ഒന്ന്‌ വടക്കോട്ടും ഒഴുകുന്നത്‌….. ഏതായാലും മുതലാളിത്തകാശ്‌ ആർക്കോ കിട്ടിയിട്ടുണ്ട്‌…. അത്‌ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടികൾക്കാണോ അതോ പരിഷത്തിനാണോ എന്ന്‌ മാത്രം തെളിഞ്ഞാൽ മതി…. ചിലപ്പോൾ രണ്ടു കൂട്ടർക്കും കിട്ടിക്കാണും. ബാലാനന്ദൻ സഖാവെ, നമ്മെ കൊണ്ടാവുന്നത്‌ നമ്മൾ ചെയ്യുന്നുണ്ടല്ലോ. പരിഷത്തുകാർ അവരുടെ പണി നടത്തിക്കോട്ടെ…. ഫലം ഒന്ന്‌ തന്നെ.

Generated from archived content: sept24_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here