ന്യൂയോർക്ക് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മലയാളിയായ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത “ബിയോണ്ട് ദ് സോൾ” എന്ന ഇംഗ്ലീഷ് ചിത്രത്തിന് മികച്ച സിനിമയ്‌ക്കുളള ഗ്രാന്റ് ജ്യൂറി അവാർഡടക്കം മൂന്നു അവാർഡുകൾ ലഭിച്ചു. മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുളള അവാർഡുകൾ ഈ സിനിമയിലൂടെ രാജീവ് അഞ്ചൽ സ്വന്തമാക്കി. തമ്പി ആന്റണി പ്രധാനവേഷമണിയുന്ന ഈ ചിത്രം പൂർവ്വ ജന്മബന്ധങ്ങളുടെ കഥയാണ് വിഷയമാക്കിയിരിക്കുന്നത്. പ്രവാസികളായ ഒരു സംഘം മലയാളി ചെറുപ്പക്കാരാണ് ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
നേർപുറംഃ- ജീവിതത്തിൽ നിന്നും അന്യമാകുന്ന സിനിമകളെടുത്ത് പ്രേക്ഷകരിൽനിന്നും അകന്നു പോകുന്ന നമ്മുടെ നാട്ടിലെ സംവിധായകർക്കുളള മറുപടിയാണ് ഈ സിനിമ. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഏവർക്കും ആഹ്ലാദകരമാണ് ഈ വാർത്ത. രാജീവ് അഞ്ചലിനും തമ്പി ആന്റണിക്കും മറ്റ് പ്രവർത്തകർക്കും അനുമോദനങ്ങൾ.
Generated from archived content: sept19_news2.html