കോൺഗ്രസ്സ് ഗ്രൂപ്പ് പ്രശ്‌നങ്ങൾ മുതലാക്കി തെരഞ്ഞെടുപ്പിൽ രക്ഷപ്പെടാമെന്ന് സി.പി.എം ബുദ്ധിരാക്ഷസന്മാർ കരുതേണ്ടെന്നും ഇവർക്ക് കോൺഗ്രസ്സിനെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ഇ.കെ.ആന്റണി അഭിപ്രായപ്പെട്ടു. ഞങ്ങൾ പരസ്പരം തർക്കിക്കുകയും പിണങ്ങുകയും ചെയ്യും. പക്ഷെ നിർണ്ണായകഘട്ടത്തിൽ ഒന്നിച്ചുനിന്ന് ശത്രുവിനെ തുരത്തും. തൃപ്പൂണിത്തുറയിൽ എറണാകുളം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി എം.ഒ.ജോണിന്റെ പ്രചരണാർത്ഥം സംസാരിക്കുകയായിരുന്നു ആന്റണി.
മറുപുറംഃ – എന്തിര് ആന്റപ്പാ… ഗ്രൂപ്പ് കളികളൊക്കെ കളിച്ച് എല്ലാം മുതലാക്കി കാർന്നോരെ കുഴിയിലാക്കിയത് മതിയായില്ലേ…. സി.പി.എം.കാരുടെ ഔദാര്യം കൊണ്ട് പാവം ലീഡർ ജീവിച്ചു പൊയ്‌ക്കോട്ടെ… ആ തന്തയേയും പറക്കമുറ്റാത്ത കൊച്ചുപിളളാരെയും കൊച്ചിയിൽ പിച്ചയ്‌ക്കിരുത്തണം എന്നാണോ താങ്കളുടെ ആഗ്രഹം…. മകൾക്ക് ഒരു മന്ത്രിസ്ഥാനം പോലും കൊടുത്തില്ല…. മകനെയാണെങ്കിൽ കെ.പി.സി.സി പ്രസിഡന്റെന്ന നിർഗുണ പരബ്രഹ്‌മമാക്കി. നന്തപ്പടിയെ വാലും തലയുമില്ലാത്ത ചാരക്കേസിൽ കുടുക്കി മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചു…. നിർണ്ണായക ഘട്ടങ്ങളിൽ ഇങ്ങിനെയൊക്കെ ഒരുമിച്ച് നിന്നാൽ പോരെ ആന്റപ്പാ… അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പട്ടിക്ക് പിന്നെയും മുറുമുറുപ്പ്…. കഷ്‌ടം…..
Generated from archived content: sept19_news1.html