ഇടമലയാർ അഴിമതിക്കേസിൽ ആരോപണവിധേയമായ മൂന്നു കുറ്റങ്ങളിൽ കൂടി മന്ത്രി ബാലകൃഷ്ണപിളളയെയും മറ്റ് പ്രതികളെയും ശിക്ഷിക്കാൻ വേണ്ട തെളിവുകളുണ്ടെന്ന് ഗവൺമെന്റ് ഹൈക്കോടതിയിൽ ഉന്നയിച്ചു. മറ്റ് മൂന്ന് കുറ്റങ്ങൾക്ക് കീഴ്‌ക്കോടതി ബാലകൃഷ്ണപിളളയെ അഞ്ചു വർഷത്തേയ്‌ക്ക് ശിക്ഷിച്ചിരുന്നു. എന്നാൽ വെറുതെ വിട്ട മൂന്ന് കുറ്റത്തിൻമേൽ ഉളള അപ്പീലിലാണ് ഗവൺമെന്റ് ഈ നിലപാട് എടുത്തിരിക്കുന്നത്.
മന്ത്രിസഭയിലെതന്നെ ഒരംഗത്തെ അഴിമതിക്കേസിൽ ശിക്ഷിക്കണമെന്ന ഗവൺമെന്റ് നിലപാട് ഈ കേസിനെ അത്യപൂർവ്വമായ ഒന്നാക്കി മാറ്റിയിരിക്കുകയാണ്. ഇതുമൂലം ഗവൺമെന്റിന്റെ നിലപാട് ഗവൺമെന്റിനെതന്നെ വെട്ടിലാക്കിയിരിക്കുന്നു. അഡീഷണൽ അഡ്വ.ജനറൽ വി.കെ.ബീരാനാണ് സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ വാദിച്ചത്.
മറുപുറംഃ – ഇരിക്കും കൊമ്പ് മുറിക്കും സർക്കാർ…. ഞങ്ങടെ സർക്കാർ….. കേരള സർക്കാർ…. എന്ന മുദ്രാവാക്യം കൊച്ചുപിളേളർ വരെ വിളിച്ചു നടക്കുന്ന അവസ്ഥയായിട്ടുണ്ട്. തന്റെ തൂവെളള കൈകളിൽ അഴിമതിയുടെ കറയോ കാക്ക കാഷ്‌ഠമോ പുരളാത്ത പഞ്ചാരക്കുട്ടപ്പനായ ബാലകൃഷ്ണപിളളയെ ഒന്നുകിൽ സർക്കാർ കേസിൽനിന്ന് ഒഴിവാക്കി അപ്പീൽ പിൻവലിക്കണം. അല്ലെങ്കിൽ ഈ വിചിത്ര ഇനം മന്ത്രിയെ പടിയടച്ച് പിണ്ഡം വച്ച്, സർക്കാരിന്റെ കീഴിലുളള ഏതെങ്കിലും “സുഖവാസകേന്ദ്രത്തിലേയ്‌ക്ക്” മാറ്റണം. അല്ലാതെ അപ്പനെയും അമ്മയെയും കണ്ടാൽ മനസ്സിലാവാത്ത വിധമുളള ഇത്തരം പരിപാടികൾ ഇനിയും നടത്തരുത്…. ഇവിടുത്തെ ജനങ്ങൾക്ക് നാണമാകുന്നു സർക്കാരെ…..
Generated from archived content: sept17_news1.html
Click this button or press Ctrl+G to toggle between Malayalam and English