ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോണിനെ ടൂറിസം മന്ത്രി കെ.വി.തോമസ് സന്ദർശിച്ചതും ഉപഹാരം നല്‌കിയതും വിവാദമാകുന്നു. സംസ്ഥാന സർക്കാരിന്റെ അറിവോടെയല്ല ഈ സന്ദർശനമെന്ന് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ താൻ ഏരിയൽ ഷാരോണിനെ സന്ദർശിച്ചത് കേന്ദ്ര ഗവൺമെന്റിന്റെ ക്ഷണപ്രകാരമാണെന്ന് മന്ത്രി തോമസ് വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രിക്കുളള ഉപഹാരം തയ്യാറാക്കി വയ്‌ക്കണമെന്ന് രണ്ടുമാസം മുൻപേ കേന്ദ്രത്തിൽനിന്നും സംസ്ഥാന ടൂറിസം വകുപ്പിന് നിർദ്ദേശം ലഭിച്ചിരുന്നു. തോമസ് പറഞ്ഞു.
മറുപുറംഃ- തെക്കോട്ടുപോയാൽ വണ്ടികുടി വടക്കോട്ടുപോയാൽ കൊച്ചീകായൽ, ഇതുപോലെയാ നമ്മുടെ ടൂറിസം മന്ത്രിയുടെ കാര്യം. കാള വാലുപൊക്കി എന്നുകേട്ടാൽ മതി പുളളിക്കാരൻ കയറെടുക്കും. ആരാ…. എന്താ എന്നൊരു ചോദ്യവുമില്ല. പാവം നിഷ്‌ക്കളങ്കൻ.. സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്ന സ്വഭാവം. പാലസ്തീനിലെ ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളെപ്പോലും ബുൾഡോസർ കയറ്റി കൊല്ലുന്ന മാന്യദേഹമാണ് ഷാരോണെന്ന് തോമസിന് പത്രം വായിച്ചാലല്ലേ അറിയൂ… സമയമില്ല നാട്ടുകാരേ… കേസുകളുടെ തിരക്കല്ലേ… ക്ഷമീ…..
Generated from archived content: sept16_news1.html