കോൺഗ്രസിലെ സീനിയർ നേതാവായ കെ.കരുണാകരനെ കവലച്ചട്ടമ്പിയോട് ഉപമിച്ച മന്ത്രി കെ.വി. തോമസിന്റെ പ്രസ്താവന മാന്യതയില്ലാത്തതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ. രാഷ്‌ട്രീയ എതിരാളികൾക്ക് എതിരെപോലും ഇത്തരം വാക്കുകൾ പ്രയോഗിക്കരുത്. ഇത് നിസ്സാരമായി കാണുവാൻ കഴിയില്ല. 23-ാം തീയതിക്കുശേഷം ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകും. മുരളീധരൻ വ്യക്തമാക്കി.
മറുപുറംഃ- ഒന്ന് ഇരുട്ടിവെളുത്തപ്പോഴേയ്‌ക്കും എന്തൊക്കെയാണ് ദൈവമേ സംഭവിക്കുന്നത്. ഈ പറഞ്ഞത് മുരളീധരൻ ഗാന്ധിജി തന്നെയാണോ? (ഗാന്ധിക്കു സമം മുരളീധരൻ ഃ കരുണാകരൻ) സാറിങ്ങനെ അഹിംസാവാദിയാകരുത്…. കുറച്ചുകാലം മുമ്പല്ലേ ഇവിടുത്തെ ചില ‘എ’ക്കാരെ മുക്കാലിയിൽ കെട്ടി തല്ലണമെന്ന് താങ്കൾ ആവേശപൂർവ്വം അലറിയത്… ഇതൊക്കെ ലോകനിയമങ്ങളാണ് മുരളീധരാ…. അളമുട്ടിയാൽ തോമസും കടിക്കും….
Generated from archived content: sept11_news2.html