കൃഷ്ണകുമാർ പിൻമാറി

കേന്ദ്രമന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന എസ്‌.കൃഷ്ണകുമാർ എറണാകുളം ലോകസഭാ തിരഞ്ഞെടുപ്പിൽനിന്നും പിന്മാറി.

കെ.കരുണാകരനും മക്കളുമാണ്‌ താൻ കോൺഗ്രസ്സിൽനിന്നും അകലാൻ കാരണമായതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. എ.കെ.ആന്റണിയോട്‌ തനിക്കെന്നും സ്‌നേഹവും ബഹുമാനവുമാണ്‌. അദ്ദേഹത്തെ തളളിപ്പറയാൻ തനിക്കാവില്ല. എന്നാൽ പാർട്ടിയിലെ ചിലർ തന്നെ കളളക്കേസുകളിൽ കുടുക്കിയെന്നും അവഗണിച്ചുവെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി.

മറുപുറംഃ- ശംഖ്‌ കടഞ്ഞ കഴുത്തഴകും, മാറത്ത്‌ മാമ്പുളളി പോർചുണങ്ങും, ആലിലയ്‌ക്കൊത്ത അടിവയറും….. ഒരു വടക്കൻ വീരഗാഥപോലെ കൊമ്പും കുലുക്കിവന്ന തച്ചോളി ഒതേനക്കുറുപ്പുപോലല്ലായിരുന്നോ കൃഷ്ണകുമാർ….. അരിങ്ങോടന്മാരുടെ തലയറക്കുമെന്നും ഇവിടൊരു ഫാഷൻഷോ നടത്തുമെന്നും ഞങ്ങൾ കരുതി…. പക്ഷെ ചതിയൻ ചന്തുമാർ ബി.ജെ.പി. വേഷത്തിലല്ലേ അവതരിച്ചത്‌. കൊളളാവുന്ന മേനോന്മാർ ചെറിയാന്മാർക്കൊപ്പം തുളളിവന്നപ്പോ ഈ ഒതേനക്കുറുപ്പിനെ ബി.ജെ.പി മറന്നു.. ഇരുമ്പാണിക്കുപകരം മുളയാണിവച്ചപോലെ. പോട്ടെ, സാറെ…. കാലമിനിയുമുരുളും വിഷുവരും വർഷംവരും…

Generated from archived content: sept10_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English