ഹെൽമറ്റ്‌ വേട്ടഃ ഇരുചക്രവാഹനയാത്രക്കാർ വലയുന്നു

കേന്ദ്ര മോട്ടോർ വാഹനനിയമത്തിലെ 129-​‍ാം വകുപ്പുപ്രകാരം ഇരുചക്രവാഹനയാത്രക്കാർക്ക്‌ ഹെൽമറ്റ്‌ നിർബന്ധമാക്കിയത്‌ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഹെൽമറ്റിന്റെ സ്ഥിരമായ ഉപയോഗം പലരീതിയിലുളള രോഗങ്ങൾക്കും വഴിവയ്‌ക്കുമെന്ന്‌ ആരോഗ്യരംഗത്തെ വിദഗ്‌ദ്ധർ പറയുന്നു. നിലവിലുളള നിമയമനുസരിച്ച്‌ പിഞ്ചുകുഞ്ഞുങ്ങൾവരെ ഹെൽമറ്റ്‌ ചുമക്കേണ്ടിവരും. ഈ നിയമപ്രകാരം ഏറ്റവും കൂടുതൽ അസൗകര്യം അനുഭവിക്കുന്നത്‌ സ്‌ത്രീകളായിരിക്കും.

ഹെൽമറ്റ്‌ നിർബന്ധിതമാക്കിയതോടെ ഓണക്കാലം പൊടിപൊടിക്കാൻ പോലീസുകാരും തയ്യാറായിരിക്കുകയാണ്‌. ഹെൽമറ്റ്‌ നിയമം ഏറ്റവും കൂടുതൽ സഹായിക്കുക മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരേയും പോലീസുകാരേയും ആയിരിക്കും.

മറുപുറംഃ- മാവേലി പാതാളത്തിൽനിന്നും പെട്ടെന്ന്‌ ഭൂമിയിലേയ്‌ക്ക്‌ എത്തുന്നതരം ഗട്ടറുകളുളള കേരളത്തിൽ ഈ ഹെൽമറ്റ്‌ നിയമത്തിന്‌ എന്തു പ്രസക്തി. ഓരോ കുഴിയിൽ വീഴുമ്പോഴും യാത്രക്കാരുടെ അണ്ഡകടാഹം മുഴുവൻ തിരിയുകയാണ്‌. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ട്‌ പോരെ പാവം ഇരുചക്രവാഹനക്കാരുടെ ചെവി തിന്നാൻ. ബഹുമാനപ്പെട്ട കോടതിയെങ്കിലും കാര്യം മനസ്സിലാക്കുമെന്നു കരുതി… പിന്നെ ഒരു ഗുണമുണ്ട്‌ കുഴിയിൽ വീണ്‌ ശരീരം ഒടിഞ്ഞുനുറുങ്ങി ചത്താലും മുഖത്തിനൊന്നും പറ്റില്ലല്ലോ… ശവസംസ്‌കാര സമയത്ത്‌ ഹെൽമറ്റും വച്ച്‌ കുഴിയിലേയ്‌ക്ക്‌ പോയാൽ മതി…. എലി, തുരപ്പൻ, പാറ്റ, മണ്ണിര തുടങ്ങിയ ക്ഷുദ്രജീവികളുടെ ശല്ല്യം ഉണ്ടാകില്ലല്ലോ…

Generated from archived content: sep6_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here