എസ്‌.എൻ.ഡി.പി. പിന്തുണ എം.ഒ.ജോണിന്‌

എറണാകുളം ലോകസഭാ തിരഞ്ഞെടുപ്പിൽ എസ്‌.എൻ.ഡി.പി യോഗം യു.ഡി.എഫ്‌ സ്ഥാനാർത്ഥി എം.ഒ.ജോണിനെ പിന്തുണയ്‌ക്കുന്ന നിലപാട്‌ സ്വീകരിക്കുമെന്ന്‌ സൂചന. എന്നാൽ ഇതോടനുബന്ധിച്ച്‌ പരസ്യപ്രസ്താവന ഉണ്ടാകില്ല.

എസ്‌.എൻ.ഡി.പിയുടെ പിന്തുണ ബി.ജെ.പി സഹായത്തോടെ നില്‌ക്കുന്ന സ്വതന്ത്രൻ വി.വിശ്വനാഥമേനോനായിരിക്കുമെന്ന പത്രവാർത്ത എസ്‌.എൻ.ഡി.പി വക്താവ്‌ നിഷേധിച്ചു. എറണാകുളത്ത്‌ എസ്‌.എൻ.ഡി.പിയുടെ രാഷ്‌ട്രീയ സംഘടനയായ കേരള ജനകീയവേദി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്‌ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

മറുപുറംഃ- എന്റെ പൊന്ന്‌ എസ്‌.എൻ.ഡി.പി സുഹൃത്തുക്കളേ, നിങ്ങളുടെ തലൈവൻ വെളളാപ്പളളി തലയ്‌ക്ക്‌ വെളിവില്ലാത്തവനോ അതോ വാക്കിന്‌ വ്യവസ്ഥയില്ലാത്തതോ?…. എന്താ സുഹൃത്തേ, ഈഴവരെ മുഴുവൻ ഇദ്ദേഹം കോമഡിഷോ കാണിച്ചു പറ്റിക്കുകയാണോ…. ആരാണിയാൾ കൂട്ടിക്കൽ ജയചന്ദ്രനോ…? ഹിന്ദു ആയിട്ടുളള ഏതു കുറ്റിച്ചൂലിനും വോട്ടു ചെയ്യുമെന്ന്‌ ആദ്യം പറഞ്ഞു…. ദളിതനെ നിർത്തണമെന്ന്‌ പിന്നീട്‌ പറഞ്ഞു…. വോട്ടു ചെയ്യേണ്ട സമയമായപ്പോൾ അസ്സൽ സത്യക്രിസ്ത​‍്യാനി ജോണിന്‌ വോട്ടു ചെയ്യുമെന്ന്‌…. കാര്യം മനസ്സിലായി നടേശാ…. അസ്സൽ ബിസിനസ്സുകാരൻ ഭരിക്കുന്ന പാർട്ടിക്കെതിരെ എന്തെങ്കിലും അറിഞ്ഞു ചെയ്യുമോ…. വായിലിരിക്കുന്ന കൊഴ… കൊഴ.. നാവുകൊണ്ട്‌ അടിക്കുന്നതല്ലാതെ….

Generated from archived content: sep5_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here