ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടുവാൻ വേണ്ടി സർക്കാർ നയങ്ങളെ അട്ടിമറിക്കാൻ ഒരു കൂട്ടം ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ആന്റണി കുറ്റപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങൾ ഇനി അനുവദിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. തൈക്കാട്ട് ഗസ്‌റ്റ്‌ഹൗസിൽ നടക്കുന്ന ജില്ലാ കളക്‌ടർമാരുടേയും വകുപ്പ് തലവന്മാരുടേയും മൂന്നാമത് ദ്വിദിന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മറുപുറംഃ- അരിശപ്പെടേണ്ടതില്ല മന്നവാ… കുറച്ചുനാൾക്കുമുമ്പ് സർക്കാർ ജീവനക്കാരുടെ ജീവിതം തന്നെ അട്ടിമറിക്കാൻ ശ്രമിച്ചില്ലേ താങ്കൾ…അന്നു ചെയ്ത സമരം ജീവനക്കാർ പെട്ടെന്നൊന്നും മറക്കില്ലല്ലോ… എറണാകുളത്ത് വോട്ട് ഒലിച്ചു പോയത് ‘ഐ’യും ‘കൈയ്യും’ കൊണ്ടു മാത്രമല്ല… സർക്കാർ ജീവനക്കാരെ പൊരിച്ചെടുത്തതു കാരണം കൂടിയാണ്… മുകളിൽ ദൈവമെന്നു പറഞ്ഞ സാധനം ഉണ്ടെന്ന് ഇപ്പോൾ വിശ്വാസമായോ…
Generated from archived content: oct_news1.html