മാറാട് പ്രശ്നം പരിഹരിക്കുന്നതിന് ഹൈന്ദവസംഘടനകൾ എടുത്ത തീരുമാനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിനുവേണ്ടി മന്ത്രി കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വേണ്ടിവന്നാൽ ഹൈന്ദവസംഘടനകളുമായി ഇനിയും ചർച്ച നടത്തും. അവരൊന്നിച്ച് പരിപാടികൾ സംഘടിപ്പിക്കും. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മറുപുറംഃ – ഒരു ചർച്ച കഴിഞ്ഞപ്പോഴിങ്ങനെ, ഒന്നുകൂടി കഴിഞ്ഞാൽ കാക്കി ട്രൗസറും വെളള ഷർട്ടുമിട്ട് കുറുവടിയേന്തി ഏക്…ദോ…എക്…ദോ… എന്ന മട്ടിൽ പരേഡു നടത്തുമോ.. ആർഭാടം ഇത്രയും വേണ്ട കുഞ്ഞാലിക്കുട്ടീ… പിന്നെ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ഒരുമിച്ച് പരിപാടികൾ നടത്താൻ പറ്റിയ ഹൈന്ദവസംഘടനകളുടെ പേരുകൂടി പറഞ്ഞുതരാം… വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ, ശിവസേന, ആർ.എസ്.എസ്. നല്ല ശേലായിരിക്കും.. പരിപാടികൾ… കണ്ടതും കൊണ്ടതുമൊന്നും മതിയായില്ലേ…
Generated from archived content: oct8_news3.html