കോൺഗ്രസ്സിന്റെ വർഗ്ഗീയഭാവം പുറത്തായി ഃ ബി.ജെ.പി

എറണാകുളം ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം മുസ്ലീം വോട്ടുകൾ നഷ്‌ടപ്പെട്ടതാണെന്ന വിശദീകരണം കോൺഗ്രസ്സിന്റെ വർഗ്ഗീയ ചിന്താഗതി വെളിപ്പെടുത്തുന്നതാണെന്ന്‌ ബി.ജെ.പി. വക്താവ്‌ പ്രകാശ്‌ ജാവേദേക്കർ പറഞ്ഞു. മുസ്ലീം വോട്ടുകൾ കോൺഗ്രസ്സിന്‌ ഉറപ്പുളളതാണെന്ന വർഗ്ഗീയ ചിന്ത ശക്തമാണ്‌.

മറുപുറംഃ- കാര്യമറിയാതെ കരയല്ലേ വക്താവേ… ഇത്‌ കേരളമാണ്‌ ഇവിടെ പലതും നടക്കും. കാലാകാലങ്ങളായി ബി.ജെ.പി വോട്ടുകൾ ചില്ലറ പൈസയടക്കം കണക്കു പറഞ്ഞ്‌ വാങ്ങിക്കുന്നവരാണ്‌ കോൺഗ്രസ്സുകാർ. അത്‌ സന്തോഷപൂർവ്വം കൈപ്പറ്റുന്നവരാണ്‌ ഇവിടുത്തെ ബി.ജെ.പിക്കാർ. മോഡിയും തൊഗാഡിയയുമൊക്കെ വന്ന്‌ ഇവിടെ ആനമയിലൊട്ടകം കളിച്ചപ്പോഴും കോൺഗ്രസ്സുകാർ ഒന്നും പറഞ്ഞില്ലല്ലോ… പിന്നെ കച്ചോടമാകുമ്പം ചില തട്ടലും മുട്ടലും കാണും.. എന്നു പറഞ്ഞ്‌ വക്താവ്‌ ഇങ്ങനെയൊക്കെ പറയാമോ….

Generated from archived content: oct8_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here