കെ.കരുണാകരനും മക്കളും കോൺഗ്രസ്സ് ഐക്കാരാണെന്ന് അവകാശപ്പെടുന്നത് ശരിയല്ലെന്ന് മുൻമന്ത്രി ടി.എച്ച്.മുസ്തഫ കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇവരെ കരുണാകരപക്ഷം എന്നോ കരുണാകര-മുരളി-പത്മജ ഗ്രൂപ്പ് എന്നർത്ഥം വരുന്ന കെ.എം.പി. കോൺഗ്രസ്സ് എന്നോ വിളിക്കാം. പണ്ട് കരുണാകരനോടൊപ്പം കൂടെ നിന്നവരെല്ലാം അദ്ദേഹത്തെ ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു.
95-ൽ കരുണാകരനെ മാറ്റി ആന്റണിയെ മുഖ്യമന്ത്രിയാക്കിയത് ഉച്ചക്കിറുക്കാണെന്ന് അന്ന് താൻ പറഞ്ഞത് ഇന്നും ആവർത്തിക്കുന്നു തന്റെ നിലപാടുകൾക്ക് മാറ്റമില്ല. മുസ്തഫ വിശദീകരിച്ചു.
മറുപുറംഃ- ഇതാര് മുസ്തഫ സാറോ… ഇങ്ങനെയൊരാൾ ഈ നാട്ടിൽ ജീവിച്ചിരിപ്പുണ്ടോ.. കരയ്‌ക്കും വെളളത്തിനും വേണ്ടാത്ത ജീവിതമായിപ്പോയല്ലേ നമ്മുടേത്… സാരമില്ല ഐ-എ വെടിക്കെട്ട് നടക്കുമ്പോൾ നമ്മുടെ വക ഇത്തരം അമിട്ടുകൾ പൊട്ടിക്കുന്നത് ചിലർക്ക് ഏൽക്കും. ആർക്കും വേണ്ടാത്ത പഴയ പാട്ടകൾക്കും പ്ലാസ്‌റ്റിക്കുകൾക്കും ഇപ്പോൾ മാർക്കറ്റുണ്ട്… കളത്തിൽ ഒന്നുകൂടി ഇറങ്ങിയാൽ ചിലപ്പോ രക്ഷപ്പെട്ടേക്കും.
Generated from archived content: oct7_news2.html