ബി.ജെ.പി പ്രതീക്ഷയ്‌ക്കൊത്ത്‌ മുന്നേറിയില്ല ഃ ശ്രീധരൻപിളള

എറണാകുളം ഉപതിരഞ്ഞെടുപ്പിൽ തങ്ങൾക്ക്‌ പ്രതീക്ഷയ്‌ക്കൊത്ത്‌ മുന്നേറാൻ കഴിഞ്ഞില്ലെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ പി.എസ്‌.ശ്രീധരൻപിളള പറഞ്ഞു. എന്നാൽ പാർട്ടിയുടെ അടിസ്ഥാനവോട്ടുകൾ നഷ്‌ടമായിട്ടില്ല. ഈ തിരഞ്ഞെടുപ്പിൽ നടത്തിയ പരീക്ഷണം ഇനിയും തുടരും. ശ്രീധരൻപിളള വ്യക്തമാക്കി.

മറുപുറംഃ- തിരഞ്ഞെടുപ്പ്‌ ഫലത്തിൽ പ്രതീക്ഷയ്‌ക്കൊത്ത്‌ മുന്നേറിയില്ലെങ്കിലും കച്ചവടത്തിൽ മുന്നേറ്റം പ്രതീക്ഷയ്‌ക്കപ്പുറമായിരുന്നല്ലോ പിളേള…ബൂത്തിലിരിക്കാൻ ബി.ജെ.പിക്കാരനുണ്ടായില്ല. സ്ലിപ്പടിച്ചില്ല. പേരിനുമാത്രം ബാനറുകളും ബോർഡുകളും… വിശ്വനാഥമേനോനെന്ന സ്ഥാനാർത്ഥിക്ക്‌ ബി.ജെ.പി നല്‌കിയ ചിലവ്‌ തുച്ഛം… പിരിവോ… ഗംഭീരം… എത്രകോടി പിരിച്ചു താമരക്കാരേ… പിന്നെ യു.ഡി.എഫിന്‌ വോട്ടുമറിച്ച വകയിൽ അഞ്ചുകോടി അങ്ങ്‌ ഡൽഹിയിൽനിന്നും ഒഴുകിയെത്തിയെന്ന്‌ പൊതുജനസംസാരം. ഈ പരീക്ഷണം തുടർന്നും നടത്തിക്കൊളളൂ ശ്രീധരൻപിളേള. സീറ്റ്‌ കിട്ടിയില്ലെങ്കിലും…. കാശുവാരാമല്ലോ…

Generated from archived content: oct1_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here