മുഖ്യമന്ത്രി ഇ.കെ.ആന്റണിയും കേന്ദ്രമന്ത്രി ഒ.രാജഗോപാലും സയാമീസ് ഇരട്ടകളെന്ന് മുൻമുഖ്യമന്ത്രി ഇ.കെ.നായനാർ. രാജഗോപാൽ കേരളത്തിന്റെ ദില്ലി അംബാസിഡറാണെന്ന ഇ.കെ.ആന്റണിയുടെ പ്രസ്താവനയെ പരാമർശിച്ചാണ് നായനാർ ഇങ്ങിനെ പറഞ്ഞത്. തിരുവനന്തപുരത്ത് എസ്.വരദരാജൻ നായർ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു നായനാർ.
മറുപുറംഃ- ഇക്കണക്കിന് കരുണാകരനെയും അച്ചുതാനന്ദനെയും ഓൻ എന്ത് പറയും?… ഇവരെ ഓപ്പറേഷന് വിധേയരാക്കിയാൽ ചത്ത് പോകുന്ന അവസ്ഥയിലേയ്‌ക്കല്ലേ കാര്യങ്ങൾ നീങ്ങുന്നത്. അതുപോകട്ടെ… പണ്ട് റോമിൽ പോയി മാർപ്പാപ്പയ്‌ക്ക് “ഗീത” കൊടുത്തപ്പം നായനാരും മാർപ്പാപ്പയും സയാമീസ് ഇരട്ടകളാണെന്ന് പറയാൻ ഈ ഭൂമി മലയാളത്തിൽ ആരും ഉണ്ടായിരുന്നില്ലല്ലോ… എല്ലാം മുകളിലിരിക്കുന്നവന്റെ കടാക്ഷം.
Generated from archived content: oct15_news1.html