പ്രായത്തെ ഓർത്ത്‌ കരുണാകരൻ അടങ്ങിയൊതുങ്ങി കഴിയണംഃ ടി.എച്ച്‌.മുസ്തഫ

പ്രായവും പാരമ്പര്യവും ഓർത്ത്‌, സമചിത്തത കൈവിടാതെ കരുണാകരൻ അടങ്ങിയൊതുങ്ങി കഴിയണമെന്ന്‌ ടി.എച്ച്‌.മുസ്തഫ എം.എൽ.എ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറിയ പട്ടവും പനമ്പിളളിയും ആർ.ശങ്കറുമൊക്കെ കൈക്കൊണ്ട പാരമ്പര്യം കരുണാകരൻ ഉൾക്കൊളളണം. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുസ്തഫ.

മറുപുറംഃ- മുസ്തഫേ, ഇത്‌ കാലനില്ലാത്ത കാലമൊന്നുമല്ല. താങ്കളും കിളവനാകും.. ഇപ്പോഴെ പിളേളര്‌ തലക്കിട്ടടിച്ചു തുടങ്ങിയല്ലോ… പിന്നെ പാരമ്പര്യത്തിന്റെ കാര്യം… അതുകള… നിവർന്നു നില്‌ക്കാൻ കെൽപ്പില്ലാത്ത സീതാറാം കേസരിയെ കോൺഗ്രസ്സ്‌ പ്രസിഡന്റാക്കിയില്ലേ…എന്തിനു പറയുന്നു ഒന്നു ചിരിക്കുകപോലും ചെയ്യാത്ത വൃദ്ധയുവാവ്‌ നരസിംഹനെ നിങ്ങളുടെ പാർട്ടിക്കാർ പ്രധാനമന്ത്രിയാക്കിയില്ലേ… പോ സാറെ മുസ്തഫേ… കരുണാകരൻ ഇപ്പോഴും ചിലർക്ക്‌ കൊച്ചുകുഞ്ഞാ..

Generated from archived content: oct14_news2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here