മാറാട് പുനരധിവാസ നടത്തിപ്പിൽ അസന്തുഷ്‌ടരായ ചില ഉദ്യോഗസ്ഥർ പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഒ.രാജഗോപാൽ പ്രസ്താപിച്ചു. കേസ്സിലെ പ്രതികളുടെ കുടുംബങ്ങളെ അവസാനഘട്ടത്തിൽ പുനരധിവസിപ്പിച്ചാൽ മതിയെന്ന ചർച്ചയിലെ ധാരണയ്‌ക്കു വിരുദ്ധമായാണ് ചില ഉദ്യോഗസ്ഥർ പെരുമാറിയത്. ഇപ്പോഴുണ്ടായ പ്രതിസന്ധിയ്‌ക്ക് കാരണവും ഇതാണ്. പുനരധിവാസ പ്രശ്‌നത്തിൽ ആന്റണി സർക്കാർ മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്. തിരുവനന്തപുരത്ത് കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന ഫോട്ടോ പ്രദർശനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മറുപുറംഃ- വെടക്കാക്കി തനിക്കാക്കണം എന്ന നിലപാടിൽനിന്നും ബി.ജെ.പി ഇനിയും പിന്നോട്ടു പോയിട്ടില്ല അല്ലേ രാജഗോപാൽജി. ഇനിയിപ്പോ ഉദ്യോഗസ്ഥന്മാരുടെ ചെവിയിലായി കടി. ഒത്തുതീർപ്പിന് കാര്യസ്ഥനായി വിലസുന്നുണ്ടായിരുന്നല്ലോ ബി.ജെ.പിക്കാര്. കുറ്റം പറയാനാണെങ്കിൽ ഈ പ്രശ്‌നത്തിൽ സി.പി.എമ്മുക്കാരുമില്ല. എല്ലാം ഉദ്യോഗസ്ഥന്മാരുടെ തലയിലിരിക്കട്ടെ. ചാഞ്ഞുകിടക്കുന്ന മരമാണല്ലോ ഈ വർഗ്ഗം.
Generated from archived content: oct14_news1.html