എറണാകുളം ഉപതിരഞ്ഞെടുപ്പ് വോട്ടുചോർച്ച അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാൻ തീരുമാനമായെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിളള അറിയിച്ചു. ഉപതിരഞ്ഞെടുപ്പിലെ രാഷ്‌ട്രീയ നിലപാടിൽ പാർട്ടിയ്‌ക്ക് വീഴ്‌ച പറ്റിയിട്ടില്ല. അതിനാൽ ഇത് പാർട്ടി നിലപാടിക്കുറിച്ച് അന്വേഷിക്കുന്ന സമിതിയല്ല. ഒരു ആത്മപരിശോധനയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മറുപുറംഃ- ബി.ജെ.പിയിലെ വോട്ടുചോർച്ച അന്വേഷിക്കാൻ പോകുന്ന സമിതി ഒടുവിൽ കോൺഗ്രസ്സിലെ ഗ്രൂപ്പ് തർക്കം അന്വേഷിക്കേണ്ട ഗതിവരല്ലേ….പൊന്നു പിളളച്ചേട്ടാ, വോട്ടുകൊടുത്ത് കീശ വീർപ്പിക്കുന്നത് ഇതാദ്യമായൊന്നുമല്ലല്ലോ, പിന്നെ അന്വേഷണ സമിതിയെ നിയമിച്ചതുകൊണ്ട് കണക്ക് മേശപ്പുറത്ത് വയ്‌ക്കേണ്ടിവരും. വോട്ടു ചോർച്ച അന്വേഷിക്കുന്ന സമിതി തന്നെ ചോർന്ന് കോൺഗ്രസ്സിൽ ലയിക്കാതിരുന്നാൽ മതിയായിരുന്നു…. ഇതും ഒരു ചിന്തൻ ബൈഠക്ക് ആണ് പിളേളച്ചാ…
Generated from archived content: oct13_news1.html