മാറാട്‌ഃ 72 കുടുംബങ്ങൾ തിരിച്ചെത്തി

മാറാട്‌ കലാപത്തെ തുടർന്ന്‌ പാലായനം ചെയ്ത മൂന്നൂറിലേറെ കുടുംബങ്ങളിൽ 72 കുടുംബങ്ങൾ ഇന്നലെ വീടുകളിൽ തിരിച്ചെത്തി.

ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി അഞ്ചുമാസത്തിലേറെ കാലം ആശങ്കയോടെ ജീവിച്ചവർക്ക്‌ ഇനി ആശ്വാസത്തിന്റെ ദിനങ്ങൾ. കേരള ഗാന്ധിസ്മാരകനിധി ചെയർമാൻ പി.ഗോപിനാഥൻ നായരുടെ നേതൃത്വത്തിൽ അൻപതിലേറെ ഗാന്ധിയന്മാർ പുനരധിവാസത്തിനെത്തിയവരെ സഹായിക്കാൻ പ്രവർത്തിക്കുന്നുണ്ട്‌. പലരും ഭീതിയോടെയാണ്‌ പുനരധിവാസശ്രമത്തെ കണ്ടതെങ്കിലും മാറാട്ടെ ഹിന്ദുകുടുംബങ്ങളിൽ പലരും തിരിച്ചു വന്നവരെ ചായയും ഭക്ഷണവും നല്‌കിയാണ്‌ സ്വീകരിച്ചത്‌. പുനരധിവാസം അടുത്ത ദിവസങ്ങളിലും തുടരും.

നേർപുറംഃ- വിദ്വേഷത്തിന്റെ കനലുകൾ ഇല്ലാതാകുന്നത്‌ ഏറെ ആശ്വാസത്തോടെയാണ്‌ കേരളം കാണുന്നത്‌. വിലപേശലുകൾക്കൊടുവിൽ വിജയം തങ്ങൾക്കെന്ന്‌ വാദിക്കുന്നവർക്കും പുനരധിവാസം ആഗ്രഹിക്കാത്തവർക്കും മുന്നിൽ ഇവിടുത്തെ മനുഷ്യർ മാതൃകകളാവണം. ഒരുമിച്ചിരുന്ന്‌ ഒരു ചായ കുടിച്ചാൽ, രണ്ടു നാട്ടുവർത്തമാനം പറഞ്ഞാൽ തീരുന്ന വൈരാഗ്യമേ ഇവർക്കിടയിലുളളൂ… ഇനി ആരും അത്‌ ഊതിപ്പെരുപ്പിക്കരുത്‌.

Generated from archived content: oct11_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here