ധൈര്യമുണ്ടെങ്കിൽ ചേർത്തലയിൽ തെരഞ്ഞെടുപ്പ്‌ നടത്തണംഃ കരുണാകരൻ

ധൈര്യമുണ്ടെങ്കിൽ ചേർത്തലയിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ്‌ നടത്താൻ നാഷണൽ കോൺഗ്രസ്‌ (ഇന്ദിര) നേതാവ്‌ കെ.കരുണാകരൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ചു. തന്റെ പാർട്ടിയെക്കുറിച്ചുളള എല്ലാ സംശയങ്ങൾക്കും അവിടെ മറുപടി നൽകാം. ഉമ്മൻചാണ്ടിയുടെയോ ആന്റണിയുടെയോ സ്ഥാനാർത്ഥി അവിടെ ജയിച്ചാൽ, ഇരുവരുടെയും കാൽകഴുകി വെളളം കുടിക്കാമെന്നും കരുണാകരൻ പറഞ്ഞു.

മറുപുറംഃ അപാര ധൈര്യശാലി, അതിധീരൻ, വീരകേസരി എന്നീ പട്ടങ്ങൾക്ക്‌ അനുയോജ്യൻ തന്നെ നമ്മുടെ ലീഡർ. പിന്നൊരു കാര്യം തിരിച്ച്‌ കടിക്കാത്തതിനെ മാത്രമെ ഇഷ്‌ടൻ കോലെടുത്ത്‌ കുത്തൂ. ചേർത്തലയിൽ ഉപതിരഞ്ഞെടുപ്പിന്‌ യാതൊരു സ്‌കോപ്പുമില്ലെന്ന്‌ മുരളീധരനടക്കമുളള ഏതു വിവരദോഷികൾക്കാണ്‌ അറിയാത്തത്‌…… ധൈര്യം മൂത്തുനിൽക്കുകയാണെങ്കിൽ അഴീക്കോടോ, കൂത്തുപ്പറമ്പിലോ ഒന്നു പയറ്റാമായിരുന്നില്ലേ.

Generated from archived content: nws1_may28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here