വി.എസിനോട്‌ ഏറെ ബഹുമാനംഃ വയലാർ രവി

ഉറച്ച നിലപാടുകളും രാഷ്‌ട്രീയപോരാട്ടങ്ങളും സി.പി.എം പോളിറ്റ്‌ ബ്യൂറോ മെമ്പർ വി.എസ്‌. അച്യുതാനന്ദനോടുളള ബഹുമാനം തന്നിൽ വർദ്ധിപ്പിച്ചുവെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ വയലാർ രവി എം.പി. അഭിപ്രായപ്പെട്ടു. ഇലക്‌ഷനിൽ വി.എസ്‌ എതിരാണെങ്കിലും അദ്ദേഹത്തിന്റെ ആദർശാത്മക നിലപാട്‌ ബഹുമാനിക്കേണ്ടതാണ്‌. കുമരകം ചന്തക്കവലയിൽ നടന്ന തിരഞ്ഞെടുപ്പ്‌ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു വയലാർ രവി.

മറുപുറംഃ ഹോ… എന്തൊരു സോപ്പിംഗ്‌…..പക്ഷെ ഇത്‌ ശവത്തിൽ കുത്തലാണെന്ന്‌ അറിയില്ലാത്ത ഏതു പൊട്ടനാണ്‌ കേരളത്തിലുളളത്‌. സി.പി.എമ്മിൽ അന്തോം കുന്തോം ഇല്ലാതെ കരുണാകരനെ നോക്കി കണ്ണുരുട്ടി നടക്കുന്ന വി.എസിനെ ആർക്കും അങ്ങ്‌ ആവാഹിക്കാമല്ലോ….എങ്കിലും രവിജീ….ഇതുപോലൊരു ആദർശധീരനായ കോൺഗ്രസുകാരനായ ആന്റണിദ്ദേഹത്തെ കുതികാൽ വെട്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഇറക്കിയതിനു പിന്നിലും ഈ ബഹുമാനക്കാരൊക്കെ ഉണ്ടായിരുന്നോ ആവോ… കാള വാലുപൊക്കുമ്പോഴെ അറിയാം ജനത്തിന്‌ കാര്യമെന്തെന്ന്‌.

Generated from archived content: news_sept21_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here