ഓണക്കോടി ബംഗാൾ ഖാദിയാകണമെന്ന് കെ.കരുണാകരന് നിർബന്ധം. ബംഗാൾ ഖാദി അന്വേഷിച്ച് കൊച്ചി കലൂരിലെ ഖാദി ഗ്രാമോദ്യോഗ്‌ഭവനിൽ എത്തിയപ്പോൾ നിരാശയായിരുന്നു ഫലം. കൊച്ചുമകൾക്ക് ഓണപ്പുടവ വാങ്ങി കരുണാകരൻ തിരിച്ചുപോയി.
മറുപുറംഃ അല്ലേലും നല്ലത് ബംഗാളാണ് ലീഡറേ. ഖാദിയുടെ കാര്യത്തിൽ മാത്രമല്ല സി.പി.എമ്മിന്റെ കാര്യത്തിലും… പിണറായിക്കു പകരം ബുദ്ധദേവിനെപ്പോലെ ഒരാളുണ്ടെങ്കിൽ ബംഗാളിൽ മുതലാളിത്തം വന്നതുപോലെ എൽ.ഡി.എഫിൽ കരുണാകരൻ ലയിച്ചേനേ. ഇവിടെ എപ്പോഴാണ് മലക്കം മറിച്ചിൽ നടക്കുന്നതെന്നു പറയാൻ പറ്റില്ലല്ലോ. ദേ കണ്ടില്ലേ, സമയമായപ്പോൾ അടിയന്തരാവസ്ഥയും രാജനുമൊക്കെ പുനർജ്ജനിക്കുന്നു.
Generated from archived content: news_sept14_05.html