എൽ.ഡി.എഫ്‌ – യു.ഡി.എഫ്‌ മുന്നണികൾക്ക്‌ വിഷയദാരിദ്ര്യംഃ സി.കെ.പത്മനാഭൻ

എൽ.ഡി.എഫ്‌ – യു.ഡി.എഫ്‌ മുന്നണികൾക്ക്‌ കടുത്ത വിഷയദാരിദ്ര്യം ഉളളതുകൊണ്ടാണ്‌ അടിയന്തിരാവസ്ഥയെ തിരഞ്ഞെടുപ്പ്‌ വിഷയമാക്കുന്നതെന്ന്‌ ബി.ജെ.പി നേതാവ്‌ സി.കെ. പത്മനാഭൻ ആരോപണം ഉന്നയിച്ചു. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളാണ്‌ ചർച്ച ചെയ്യേണ്ടത്‌. ഇരുമുന്നണികളും ഇതിന്‌ തയ്യാറാവുന്നില്ലെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.

മറുപുറംഃ ബി.ജെ.പിക്കാർക്ക്‌ പറയാൻ വിഷയം ഏറെയായതുകൊണ്ട്‌ എൻ.ഡി.എഫിനെവരെ പിന്തുണയ്‌ക്കുന്ന അവസ്ഥയാണ്‌. ചുളളിക്കൊമ്പിൻമേൽ പോലും സാരിചുറ്റിയാൽ പിറകെ നടക്കുന്ന ചില ഞരമ്പുരോഗി കണക്കെയല്ലേ നമ്മുടെ ബി.ജെ.പിയുടെ ഇന്നത്തെ അവസ്ഥ. കോൺഗ്രസിനും ലീഗിനും, സി.പി.എമ്മിനുവരെ പിന്തുണ. ഇതിൽ കൂടുതൽ എന്തു വിഷയം വേണം അല്ലേ… ഇതിനൊക്കെ ഒരു വിരലിന്റെ മറയെങ്കിലും വേണമായിരുന്നു….

Generated from archived content: news_sep13_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here