പുരാവസ്തു വകുപ്പിന്റെ ചുമതലയുളള മന്ത്രി എം.എ.ബേബി പ്രവേശിച്ചതിനെ തുടർന്ന് അരികന്നിയൂർ ഭഗവതി ക്ഷേത്രത്തിൽ പുണ്യാഹം തളിച്ച് ശുദ്ധമാക്കി. ക്ഷേത്ര ഭാരവാഹികളുടെ ക്ഷണപ്രകാരമാണ് മന്ത്രി ക്ഷേത്രത്തിൽ പ്രവേശിച്ചത്. മന്ത്രി മടങ്ങി മണിക്കൂറുകൾക്കുളളിലാണ് അഹിന്ദു ക്ഷേത്രപ്രവേശനം നടത്തിയതിന്റെ പേരിൽ പുണ്യാഹം തളിച്ചത്.
മറുപുറംഃ എന്ത് അപരാധം കാട്ടിയാലും നാലുതുളളി പുണ്യാഹം തളിച്ചാൽ ശുദ്ധിയാകുമെങ്കിൽ എന്തിനാണ് ബേബി മന്ത്രിയുടെ കുപ്പായം ഊരിച്ചത്. ചെരുപ്പും കുപ്പായവും കോഴിക്കറിയുമൊക്കെ തിന്ന് അമ്പലത്തിൽ കയറിക്കൂടായിരുന്നോ. നാലുതുളളി പുണ്യാഹത്തിന്റെ ബലത്തിൽ ശുദ്ധി ചെയ്യാമല്ലോ. ഇനിയിപ്പോൾ ശുദ്ധി അളക്കാനുളള യന്ത്രം എവിടെനിന്നും കിട്ടുമെന്ന്് ചോദിച്ചാൽ, നല്ല ശുദ്ധിയുളള അമ്പലം വിഴുങ്ങികളെ നാം കണ്ടിട്ടുണ്ടല്ലോ. അവരുടെ കയ്യിലുണ്ടാകും അത്. പൈന്റടിച്ച് മഹാക്ഷേത്രങ്ങളിൽ തന്ത്രിപ്പണി ചെയ്യുന്ന ശുദ്ധന്മാർ ഉളള നാടാണ് നമ്മുടേത്.
Generated from archived content: news_oct31_06.html