മൂന്നുതവണ മുഖ്യമന്ത്രിയായും ഒരു തവണ കേന്ദ്ര കാബിനറ്റ് മന്ത്രിയുമായ തനിക്ക് അധികാരം ഭ്രമിപ്പിക്കുന്ന ഒന്നല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ.എ.കെ.ആന്റണി പറഞ്ഞു. അധികാരം എപ്പോൾ വേണമെങ്കിലും വിട്ടൊഴിയാനുളള മാനസികാവസ്ഥ തനിക്കുണ്ട്. തന്റെ കുടുംബാംഗങ്ങളും ഇതേ മാനസികാവസ്ഥ ഉളളവരാണെന്നും ആന്റണി പറഞ്ഞു.
മറുപുറംഃ വേണ്ടാ വേണ്ടായെന്ന് ആന്റണി എപ്പോഴൊക്കെ പറയുന്നുവോ അപ്പോഴെല്ലാം അധികാരം ആന്റണിയെ തേടിവരും. മാന്യമായി നിലപാടെടുക്കുന്നവർക്കുളള ഗുണമാണിത്. പിന്നൊരു കാര്യം ഇത് പണ്ടത്തെ പഞ്ചസാരകച്ചവട വകുപ്പൊന്നുമല്ല. പ്രതിരോധ സാധനം. ഒരു വെടി എവിടെയെങ്കിലും പൊട്ടിയാൽ വകുപ്പ് ഇട്ടേച്ച് കേരളത്തിലേക്ക് ഓടി വരരുത്. അമിത വിനയവും അമിത ആദർശവുമൊക്കെ വിഷത്തിനു തുല്യം തന്നെയാണ്. ചുറ്റും കാട്ടാളന്മാരാണ്. ഏതു പുണ്യവാളനേയും ‘ശവപ്പെട്ടി’യിൽ കിടത്തുന്നവർ. ഇവിടെ വേദോപദേശത്തിന് കാര്യമില്ല. കളം മാറി കളിച്ചേ മതിയാകൂ…… ആശംസകൾ.
Generated from archived content: news_oct25_06.html