പിളള യു.ഡി.എഫിൽ സജീവമായി

കേരള കോൺഗ്രസ്‌ (ബി) ഔദ്യോഗികമായി യു.ഡി.എഫിൽ തിരിച്ചെത്തി. യു.ഡി.എഫ്‌ ഉന്നതാധികാര സമിതിയിൽ പാർട്ടി പ്രതിനിധികളായി ആർ.ബാലകൃഷ്‌ണപിളള, കെ.ബി. ഗണേഷ്‌കുമാർ, കെ.ജി.കുട്ടൻനായർ എന്നിവർ പങ്കെടുത്തതോടെയാണ്‌ ഇവർ യു.ഡി.എഫിന്റെ ഭാഗമായി ഔദ്യോഗികമായി തീർന്നത്‌. പിളള യോഗത്തിൽ പങ്കെടുക്കുക മാത്രമല്ല സജീവമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്‌തു. ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്‌ പ്രചരണത്തിൽ പങ്കെടുക്കുമെന്നും പിളള വ്യക്തമാക്കി.

മറുപുറംഃ അപ്പോൾ പിളള ചവിട്ടിയാൽ തളളയ്‌ക്ക്‌ കേടില്ലെന്നു മനസ്സിലായി. എങ്കിലും പിളേള യാതൊരു ഉളുപ്പുമില്ലാതെ യു.ഡി.എഫിൽ കയറി അഭിപ്രായങ്ങൾ പറഞ്ഞുവല്ലോ. കേമം തന്നെ. കുറച്ചുനാൾ മുമ്പ്‌ എന്തായിരുന്നു ഡപ്പാംകൂത്ത്‌. യു.ഡി.എഫ്‌ കത്തിച്ചുകളയും…കുളം തോണ്ടും… അവിടെനിന്നും ഒരു കുമ്പിൾ വെളളം കുടിക്കും… ഒടുവിൽ അരിമുട്ടിയപ്പോൾ അച്ചിവീടുതന്നെ ശരണം. വായ്‌പോയ വാക്കത്തിയെന്നപോലെ ഇനിയെങ്കിലും നാവ്‌ വളക്കരുതേ…

Generated from archived content: news_oct19_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here