തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസി (ഡി.ഐ.സി)ന്റെ ഡി.ജി.പി. ഓഫീസ് മാർച്ചിനുനേരെ പോലീസ് പ്രയോഗിച്ച ജലപീരങ്കിയിൽ മുളകുപൊടിയോ, മറ്റേതോ രാസവസ്‌തുവോ ഉപയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. ഇരുപതോളം പ്രവർത്തകർക്ക് കണ്ണിനു പരിക്കേറ്റിട്ടുണ്ട്. ബ്ലോക്ക് പ്രസിഡന്റ് കെ.ഗോപിനാഥിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറുപുറംഃ ഓസിനൊരു കുളിയും കഴിച്ചു വീട്ടിൽ പോകാം എന്നു കരുതുന്നവർ ഡി.ഐ.സിയിലുണ്ടെന്ന് പോലീസിനു നന്നായറിയാം. പിന്നെ വെളളത്തിനാണേൽ പൊന്നുവിലയും. അറിഞ്ഞുതന്നെ ഉപയോഗിക്കണമല്ലോ. പിന്നെ സമരക്കാർക്ക് ഒരു ഗുണമുണ്ടായി, ചിലർ ജലപീരങ്കി വഴിവന്ന മുളകുവെളളം കുപ്പിയിലാക്കി വീട്ടിലേയ്‌ക്ക് കൊണ്ടുപോയിട്ടുണ്ട്. ഇനി ചാളക്കൂട്ടാൻ വയ്‌ക്കുമ്പം മുളകിന് ക്ഷാമം ഉണ്ടാവില്ലല്ലോ.
Generated from archived content: news_nove3_05.html