നേതാവ്‌ കരുണാകരൻ തന്നെ ഃ മന്ത്രി ശക്തൻ

തന്റെ നേതാവ്‌ കരുണാകരൻ തന്നെയാണെന്ന്‌ ഗതാഗതവകുപ്പുമന്ത്രി എൻ.ശക്തൻ പറഞ്ഞു. എന്നാൽ താൻ സോണിയാഗാന്ധി നേതൃത്വം നൽകുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രവർത്തകനുമാണ്‌. മന്ത്രിസ്ഥാനം രാജിവയ്‌ക്കാൻ ലീഡർ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ശക്തൻ പറഞ്ഞു.

മറുപുറംഃ- ഈ മനുഷ്യന്‌ ആരാണാവോ ശക്തൻ എന്ന്‌ പേരിട്ടത്‌. ഉമ്മൻചാണ്ടി ചോദിക്കുമ്പോൾ അസ്സൽ ഔദ്യോഗിക കോൺഗ്രസുകാരൻ. കരുണാകരൻ കണ്ണുരുട്ടിയാൽ നൂറുമേനി വിതക്കുന്ന വിമതൻ. മന്ത്രിസ്ഥാനം കൈവിടാൻ മടി. മുരളീധരനെ കണ്ടാൽ പേടി. പത്രക്കാരെന്നു കേട്ടാൽ ചെകുത്താനെ കണ്ടതുപോലെ. ശക്തൻ….. നല്ല ചേർച്ചയുളള പേരുതന്നെ.

Generated from archived content: news_may6_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here