വാജ്‌പേയിയുടെ പിൻഗാമി രണ്ടാമൻ തന്നെ ആകണമെന്നില്ല ഃ മുരളീ മനോഹർ ജോഷി

പ്രധാനമന്ത്രി വാജ്‌പേയിയുടെ പിൻഗാമി പാർട്ടിയിലെ രണ്ടാമൻ തന്നെ ആകണമെന്നില്ലെന്ന്‌ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി പറഞ്ഞു. എൽ.കെ.അദ്വാനിയെ ഉദ്ദേശിച്ചായിരുന്നു ജോഷിയുടെ അഭിപ്രായപ്രകടനം. ഒന്നാമൻ, രണ്ടാമൻ തുടങ്ങിയ വിശേഷണങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്നും ജോഷി പറഞ്ഞു.

മറുപുറംഃ- ഈ വെടി വെറുതെ ആകാശത്തേയ്‌ക്കല്ലല്ലോ സാറേ…അദ്വാനിയുടെ നെഞ്ചിലേയ്‌ക്കല്ലേ… ആ പച്ചപ്പാവം കെട്ട്യോളും മകളുമായി ‘ഉദയ്‌ യാത്ര’ നടത്തിയതൊക്കെ വെറുതെയാകുമോ…തല്ലുമുഴുവൻ ചെണ്ടയ്‌ക്കും കാശ്‌ മാരാർക്കും എന്ന സെറ്റപ്പ്‌ തന്നെയാണോ ബി.ജെ.പിയിലും.

Generated from archived content: news_may3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English