വരൾച്ചമൂലം വലയുന്ന വന്യജീവികൾക്ക് കുടിവെളളമെത്തിക്കുന്നതിന് വനംവകുപ്പ് തയ്യാറാക്കിയ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങിയെന്ന് കേരളകൗമുദി റിപ്പോർട്ട്. രൂക്ഷമായ വരൾച്ചമൂലം വന്യജീവികൾ പലതും ചത്തൊടുങ്ങുകയാണ്. മറ്റുളളവയാകട്ടെ കുടിവെളളം തേടി നാട്ടിലേയ്‌ക്ക് ഇറങ്ങുന്നുമുണ്ട്.
മറുപുറംഃ- പ്രിയ വന്യമൃഗ സുഹൃത്തുക്കളെ, ഞങ്ങൾ നാട്ടുമൃഗങ്ങളായ മനുഷ്യർ, പട്ടി, പൂച്ച തുടങ്ങിയവർ വെളളമില്ലാതെ കാട്ടിലേക്കിറങ്ങാൻ ഒരുങ്ങുകയാണെന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. ഞങ്ങളുടെ ബഹുമാന്യ കൃഷിമന്ത്രിസാർ തമിഴ്‌നാട് കരാറുകൾ മഹത്തരമെന്നും അവരോട് വെളളം ചോദിക്കാൻ ചെന്നാൽ പാണ്ടികൾ പിരടിക്കടിച്ച് വിടുമെന്നും പറഞ്ഞ് ‘ലജ്ജാവതി’ പാട്ടുകൾ പാടി രസിക്കുകയാണ്… അതിനാൽ നമുക്ക് സെക്രട്ടറിയേറ്റിലേക്ക് പോകാം, അവിടെ മഴ പെയ്‌തോ എന്നോ, ഗ്രൂപ്പ് വഴക്ക് തീർന്നോ എന്നോ നോക്കാം…അവിടെവച്ച് ഞങ്ങൾ നിങ്ങൾക്ക് ഒരുപിടി എലിവിഷം തരാം… നമസ്‌തേ….
Generated from archived content: news_mar29.html