ടൂറിസം രംഗത്ത്‌ കേരളത്തിന്‌ അനന്തസാധ്യതഃ ബ്രിട്ടീഷ്‌ സംഘം

കേരളത്തിന്റെ ടൂറിസം രംഗത്തുളള ഭാവി അത്ഭുതാവഹവും അനന്തസാധ്യതയുളളതുമാണെന്ന്‌ ബ്രിട്ടനിൽനിന്നും വന്ന സഞ്ചാരസംഘം വിലയിരുത്തുന്നു. അഞ്ചുദിവസം മുൻപുവന്ന സംഘം കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ്‌ ഈ നിഗമനത്തിലെത്തിയത്‌. കേരളത്തിന്റെ പ്രത്യക്ഷത്തിലുളള ഭാവം പുഞ്ചിരിയും മാന്യതയുമാണെന്ന്‌ ഇവർ പറഞ്ഞു.

മറുപുറംഃ- മിന്നുന്നതെല്ലാം പൊന്നല്ല ഇംഗ്ലീഷുകാരെ…കുടിവെളളം കിട്ടാതെ കാട്ടാന വരെ ചരിയുന്ന നാടാണിത്‌. വിളയാതെ കരിഞ്ഞുപോയ നെല്ലിന്‌ തീയിട്ട്‌ ആശ്വാസം കാണുന്ന കർഷകരുടെ നാട്‌…. നാറ്റങ്ങളുടെ ഭാണ്ഡങ്ങൾ പേറി നടക്കുന്ന നല്ലവരായ രാഷ്‌ട്രീയക്കാരുടെ തിരുഭവനം.. ആത്മഹത്യാനിരക്ക്‌ കുത്തനെ മുകളിലേയ്‌ക്ക്‌….ശരിയാ…നിങ്ങൾക്ക്‌ കാണാനുളള കാഴ്‌ചകൾ ഒരുപാടുണ്ടിവിടെ.

Generated from archived content: news_mar25.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here