ഔദ്യോഗിക യാത്രകൾക്കിടയിൽ രാഷ്‌ട്രീയം പറയില്ലെന്നും 24-ാം തീയതിവരെ ഓരോ പരിപാടികൾ ഉണ്ടെന്നും രാഷ്‌ട്രീയകാര്യങ്ങൾ അതിനുശേഷം മാത്രമെ പറയൂ എന്നും മുഖ്യമന്ത്രി ആന്റണി വ്യക്തമാക്കി. കൊച്ചിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്ഥാനാർത്ഥിപ്പട്ടികയെക്കുറിച്ചുളള പത്രലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മറുപുറംഃ- പാഷാണം കലക്കി മീൻപിടിക്കുന്നതും പോരാഞ്ഞിട്ട്, മിണ്ടാതിരുന്ന് തിന്നാനാണോ ഭാവം? മുകുന്ദപുരത്ത് കരുണാകരപുത്രിക്കും എറണാകുളത്ത് അയൽക്കാർപോലും അറിയാത്ത ഒരുത്തനും സീറ്റുകൊടുത്തപ്പോൾ ഐ ഗ്രൂപ്പിന് ആണിയടിക്കുകയാണെന്ന് മുരളീധരന് മനസ്സിലായില്ലെങ്കിലും നാട്ടുകാർക്ക് മനസ്സിലായി. അല്ലേലും കൂട്ടത്തിൽ കുറിയവനെ വിശ്വസിക്കരുതല്ലോ….
Generated from archived content: news_mar23.html