എസ്.എൻ.ഡി.പി യോഗവുമായുളള ഐക്യം സംബന്ധിച്ച് എൻ.എസ്.എസ് നേതൃത്വം സ്വീകരിച്ച നിലപാട് നിരുത്തരവാദപരമാണെന്ന് യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു. ഭൂരിപക്ഷം നായർ സമുദായാംഗങ്ങൾ ഈ തീരുമാനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. മഹത്തായ നായർ-ഈഴവ സഖ്യത്തിന്റെ തുടക്കത്തിൽ തന്നെ എൻ.എസ്.എസ് നേതൃത്വം അവരുടെ തനിസ്വരൂപം പുറത്തെടുത്തിരുന്നുവെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി.
മറുപുറംഃ എന്തൊക്കെയായിരുന്നു കിനാവുകൾ…. നായരീഴവ സഖ്യം കേരളത്തെ ഉഴുതുമറിക്കുന്നതും അതുവഴി നിയമസഭയിലേക്കൊരു അശ്വമേധം നടത്തുന്നതുമൊക്കെ വെളുപ്പിന് കണ്ട സ്വപ്‌നങ്ങളിൽപെടും. പണിക്കരുചേട്ടാ… എന്ന വിളിതന്നെ തേനൊലിക്കുന്നതാണ്. പണിക്കരുചേട്ടന്റെ അനിയാ… എന്ന വിളിയും കെങ്കേമം. പക്ഷെ നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്ന പരമാർത്ഥം ഇരുകൂട്ടർക്കും പാഠമായില്ല. സംവരണവും മറ്റുചില തരികിട പ്രശ്‌നങ്ങളും വരുമ്പോൾ ഈഴവനിപ്പോഴും തീണ്ടാപ്പാടകലെയാണ്. നടേശൻ മുതലാളി തൊടുന്നതെല്ലാം നാറ്റക്കേസിലാണല്ലോ…
Generated from archived content: news_june26_06.html
Click this button or press Ctrl+G to toggle between Malayalam and English