സംഘടിത മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിത മതഭൂരിപക്ഷംഃ വെളളാപ്പളളി

സംഘടിത മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിത ഭൂരിപക്ഷം എന്നതാണ്‌ എസ്‌.എൻ.ഡി.പി നയമെന്ന്‌ വെളളാപ്പളളി വ്യക്തമാക്കി. സംവരണം പ്രശ്‌നങ്ങളിലെ അഭിപ്രായ വ്യത്യാസം മാറ്റിവച്ച്‌ എൻ.എസ്‌.എസ്‌ തുടങ്ങിയ സംഘടനകളുമായി സഹകരിക്കാൻ എസ്‌.എൻ.ഡി.പി തയ്യാറാണ്‌.

ന്യൂനപക്ഷ പ്രസ്താവനയുടെ പേരിൽ ആന്റണിയെ കല്ലെറിയുന്ന മുരളീധരനെപോലുളളവർ രാജിവച്ച്‌ ജനവിധി തേടണം. ഇപ്പോഴത്തെ സർക്കാരിനെ പിരിച്ചുവിട്ട്‌ തിരഞ്ഞെടുപ്പ്‌ നടത്തിയാൽ എസ്‌.എൻ.ഡി.പി. യോഗത്തിന്റെ രാഷ്‌ട്രീയ വിശ്വരൂപം കാണാനാകുമെന്നും വെളളാപ്പളളി നടേശൻ പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോൾ പറഞ്ഞതൊക്കെയും എസ്‌.എൻ.ഡി.പി മുൻപേ പറഞ്ഞതാണ്‌.

മറുപുറംഃ – മുൻപ്‌ പറഞ്ഞതും പ്രവർത്തിച്ചതും ഇപ്പോൾ വിളമ്പണോ നടേശൻ മുതലാളി… ഗുരുദേവനെ തന്നെ പാഷാണത്തിൽ കൃമി എന്ന്‌ വിളിച്ച പാരമ്പര്യമല്ലേ യോഗത്തിനുളളത്‌.. പിന്നെ ഇപ്പോഴിത്‌ കളി രാഷ്‌ട്രീയമാകുമ്പോൾ ഗുരുവിനെ മാറ്റി ചില്ലുകൂട്ടിൽ തൊഗാഡിയയെ പിടിച്ചിരുത്താനും നമുക്ക്‌ നാണമില്ലല്ലോ.. ആന്റണി പറഞ്ഞതിന്റെ നന്മയും തിന്മയും നമുക്ക്‌ പിന്നെ ചർച്ച ചെയ്യാം. എന്നാൽ നടേശനണ്ണന്റെ ഒരുമുഴം മുൻപേ എറിയൽ മനസ്സിലാകുന്നുണ്ട്‌.

Generated from archived content: news_july18.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English