വിദ്യാഭ്യാസ-ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മാർച്ച് അക്രമാസക്‌തമായി. ലാത്തിച്ചാർജിൽ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് പി.എസ്. സുപാൽ എം.എൽ.എ അടക്കം ഒട്ടനവധി പേർക്ക് പരിക്കേറ്റു. എന്നാൽ പ്രവർത്തകരുടെ കല്ലേറിൽ പെട്ടാണ് സുപാലിന് പരിക്കെന്ന് പോലീസ് പറഞ്ഞു. നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കൊല്ലത്ത് നടന്ന കളക്‌ട്രേറ്റ് മാർച്ചിലും ആക്രമമുണ്ടായി. പോലീസ് സി.പി.ഐ ജില്ലാകമ്മറ്റി ഓഫീസിൽ ആക്രമിച്ച് കടന്ന് ലാത്തിയടി നടത്തി. ജില്ലാസെക്രട്ടറി കെ.ആർ.ചന്ദ്രമോഹൻ ഉൾപ്പെടെ ഒട്ടേറെ പ്രവർത്തകർക്ക് പരിക്കേറ്റു.
മറുപുറംഃ – കല്ലേറു വേണ്ട എന്ന് എല്ലാകക്ഷികളും ഒന്നായി നിയമസഭയിൽ പറഞ്ഞത് തലേന്നായിരുന്നു. പറഞ്ഞിട്ടു കാര്യമില്ല. പോലീസിന്റെ കൈയ്യിൽ ലാത്തിയും തോക്കുമല്ലേ… നമ്മുടെ കയ്യിൽ എന്തെങ്കിലും വേണ്ടെ? കമ്യൂണിസ്‌റ്റുപാർട്ടികളിലെ ഗാന്ധിയന്മാരായിരുന്നല്ലോ സി.പി.ഐ.ക്കാർ… ഇതെന്തുപറ്റി. കുറച്ചുനാളായി പോലീസിന്റെ കയ്യിൽനിന്നും ‘വല്ല്യേട്ടന്റെ’ കയ്യിൽനിന്നും വേണ്ടപോലെ കിട്ടുന്നുണ്ടല്ലോ. വെളിയം സഖാവെ, പിളേളർക്കു തല്ലുകൊണ്ടാൽ മരുന്നു മേടിക്കാൻ കയ്യിൽ ചില്ലറയുണ്ടോ…അതൊക്കെ അറിഞ്ഞുപോരെ ഈ തല്ലും ബഹളവും.
Generated from archived content: news_july16.html