തിരുവിതാംകൂർ ദേവസ്വം ബോർഡ് അഴിമതി അന്വേഷണത്തിന് ജസ്‌റ്റിസ് പരിപൂർണ്ണൻ കമ്മീഷനെ നിയോഗിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വം ബോർഡും അംഗങ്ങളും സുപ്രീംകോടതിയിൽ ഹർജി നൽകി. കോടതി ഉത്തരവ് മതസ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നതിന് തുല്യമാണെന്നും കാണിച്ചാണ് ബോർഡ് ഹർജി നൽകുന്നത്. പരിപൂർണൻ കമ്മീഷന്റെ ചെലവിനുവേണ്ടി ആറുലക്ഷം രൂപ ദേവസ്വം ബോർഡ് കെട്ടിവയ്‌ക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
മറുപുറം ഃ അല്ലേലും വലിയ കഷ്ടമാണ് ഈ കോടതികൾ കാട്ടിക്കൂട്ടുന്നത്. ഒരു മതസ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങളിലല്ലേ ഇവൻമാർ കയറി പ്രശ്നമുണ്ടാക്കുന്നത്. ദേ നോക്കൂ….ദേവസ്വം ബോർഡുകാരുടെ ദൈനംദിന കാര്യങ്ങളായ നിയമനങ്ങൾ, കരാറുകൾ ഉണ്ടാക്കൽ, ലേലം വിളികൾ എന്നിവയിൽ ക്ഷേത്രത്തിനകത്തിരിയ്‌ക്കുന്ന ദൈവം തമ്പുരാൻ വരെ ഇടപെടുന്നില്ല എന്നതിന് എത്രമാത്രം തെളിവുവേണം… അങ്ങിനെ ഇടപെട്ടിരുന്നെങ്കിൽ ദേവസ്വം ബോർഡുകാർ രണ്ടുകാലേൽ നന്നായി നടക്കുമായിരുന്നോ..പിന്നല്ലേ ഈ കോടതിക്കാർ…ദൈവത്തിനില്ലാത്ത വിഷമം കോടതിക്കെന്തിനാ എന്ന സത്യസന്ധമായ ചോദ്യം മാത്രമേ ഇവർക്കൂള്ളൂ….
Generated from archived content: news_jan24_07.html