വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിഭാഗത്തിൽ തന്നോടൊപ്പം മനോനില പരിശോധിക്കാൻ വി.എം.സുധീരൻ തയ്യാറുണ്ടോ എന്ന് മന്ത്രി ജി.സുധാകരൻ. പരിശോധനയിൽ തനിക്ക് അസുഖമുണ്ടെന്ന് തെളിഞ്ഞാൽ മന്ത്രിസ്ഥാനത്തു നിന്നും മാറ്റാൻ പാർട്ടി സംസ്ഥാനകമ്മറ്റിക്ക് കത്തു നൽകു. സുധീരനാണ് മനോരോഗമെങ്കിൽ ഒന്നും ചെയ്യാനാവില്ല എന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി..സുധാകരന്റെ മനോനില തെറ്റിയെന്ന വി.എം.സുധീരന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി സുധാകരൻ.
മറുപുറം ഃ ഇവരൊക്കെ ഇങ്ങനെ ഭരിച്ചും ഭരിപ്പിച്ചും നടക്കുമ്പോൾ മനോരോഗികളാവുന്നത് ജനങ്ങളായിരിക്കും. പ്രിയ നേതാക്കളെ, നിങ്ങളൊക്കെ എൽ.പി.സ്‌കൂളിൽ പഠിക്കുന്ന പിള്ളേരുടെ നിലവാരമെങ്കിലും പുലർത്തണം. ‘ന്നെ നുള്ളി, ന്നെ മാന്തി, ദേ…പ്രാന്തൻ’ എന്നൊന്നും ഇപ്പോഴത്തെ പിള്ളേരുപോലും പറയുകയോ പെരുമാറുകയോ ചെയ്യില്ല. ഇതേതാണ്ട് ഗ്രഹണി പിടിച്ചവർക്ക് ചക്കക്കൂട്ടാൻ കിട്ടിയപോലെയാണ് ചിലരുടെയൊക്കെ പെരുമാറ്റം….സഹിക്കുന്നതിനും ഒരതിരുണ്ടേ…
Generated from archived content: news_jan23_07.html